തോമസ് ചാണ്ടിയെയും പി.വി അൻവറിനെയും പിന്തുണച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആരോപണ വിധേയരായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും പി.വി അൻവർ എം.എൽ.എയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലേക്ക് പാലസ് റിസോർട്ടിന് വേണ്ടി തോമസ് ചാണ്ടിയും വാട്ടർ തീം പാർക്കിന് വേണ്ടി പി.വി അൻവറും നടത്തിയ അനധികൃത നിർമാണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി.ബലറാം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം.എൽ.എയെയും മന്ത്രിയെയും പൂർണമായും പിന്തുണക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. തോമസ് ചാണ്ടി കൈയേറ്റം നടത്തിയിട്ടില്ല. റിസോർട്ടിനു സമീപം പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും കയറാതിരിക്കാനെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.വി അൻവർ എം.എൽ.എക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. അന്വറിെൻറ പാര്‍ക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചാണ് കക്കാടംപൊയിലിൽ നിലമ്പൂർ എം.എൽ.എ പി.വി.അന്‍വർ വാട്ടർ തീം പാർക്ക് നിർമിക്കുന്നതെന്ന് ബൽറാം ആരോപിച്ചു.
ഇതിനിടെ പ്രതിപക്ഷത്തിെൻറ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാൽ ഭൂമി കൈയേറ്റമെന്ന വിഷയമാണ് ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. ചട്ടമനുസരിച്ച് നോട്ടിസ് നല്‍കണമെന്ന് മന്ത്രി എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലൻ ചൂണ്ടിക്കാട്ടി.
ചാനലുകൾകും പ്രതിപക്ഷത്തിനും വിഷയദാരിദ്ര്യമാണെന്നും കേയ്യറ്റം തെളിഞ്ഞാൽ താൻ എം.എൽ.എ സ്ഥാനം രാജിെവക്കുമെന്നും തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു.
തെൻറ വാട്ടർ തീം പാർക്ക് നിൽക്കുന്ന സ്ഥലം പരിശോധിക്കാൻ പ്രതിപക്ഷ നേതാവിനെ പി.വി അൻവർ എം.എൽ.എ വെല്ലുവിളിച്ചു. തനിെക്കതിരായ ആരോപണം ഗുഢാലോചനയുടെ ഫലമാണെന്നും ആര്യാടൻ ഷൗക്കത്താണ് അതിനു പിന്നിലെന്നും അൻവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.