മുഖ്യമന്ത്രിക്ക് വോട്ട് ധർമടത്ത്, പ്രതിപക്ഷ നേതാവിന് പറവൂരും
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിലെ പിണറായി ആർ.സി അമല ബി.യു.പി സ്കൂളിൽ വോട്ട് ചെയ്യും. 161ാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബവും പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിൽ വോട്ട് രേഖപ്പെടുത്തും.
കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ. സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്കൂളിലെ 142ാം ബൂത്തിൽ വോട്ട് ചെയ്യും. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ കോടിയേരി പാറാൽ എൽ.പി സ്കൂളിലെ 103ാം ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മോറാഴ സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക എ.യു.പി സ്കൂളിൽ 108ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തും. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പാപ്പിനിശ്ശേരി അരോളി ജി.എച്ച്.എസ്.എസിലെ 51ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്യും.
എൻ.എസ്.എസ്. ജന. സെക്രട്ടറി ജി. സുകുമാരൻ നായർ രാവിലെ ഏഴിന് വാഴപ്പള്ളി സെൻറ്. തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് ചെയ്യും. ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹായ മെത്രാൻ മാർ തോമസ് തറയിലും രാവിലെ തന്നെ അസംഷൻ കോളജ് ഓഡിറ്റോറിയത്തിലെത്തി വോട്ട് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.