സി.എം@കാമ്പസ്: സാമ്പത്തിക സംവരണത്തിനായി വാദം, തിരുത്തി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജാതി സംവരണം ഒഴിവാക്കി പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ വിദ്യാർഥി സംവാദ പരിപാടിയിൽ പ്രതിനിധിയുടെ നിർദേശം. സദസ്സ് നിർദേശത്തെ കൈയടിച്ച് അംഗീകരിച്ചെങ്കിലും മുഖ്യമന്ത്രി ആ വാദം തിരുത്തി.
യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന 'സി.എം@കാമ്പസ്' പരിപാടിയിലായിരുന്നു ചോദ്യവും പ്രതികരണവും. മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിന് ശേഷം വിദ്യാർഥികൾക്ക് നിർദേശങ്ങൾ സമർപ്പിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും അവസരമുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസം മെച്ചെപ്പടുത്തേണ്ടതിനെ കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് സാമ്പത്തിക സംവരണ നിർദേശവുമായി പ്രതിനിധികളിലൊരാൾ എഴുന്നേറ്റത്.
കാലം മാറുന്നതിനനുസരിച്ച് സംസ്കാരത്തിലും സംവിധാനങ്ങളിലും മാറ്റംവരണമെന്നും ഇൗ ഘട്ടങ്ങൾ പഴയജാതിയും മതവുമെല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം ഒഴിവാക്കി സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം ഏർപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. നിർദേശം രേഖപ്പെടുത്തിവെച്ച മുഖ്യമന്ത്രി പരിപാടിയുടെ സമാപനത്തിലാണ് തിരുത്തും മറുപടിയുമായി രംഗത്തെത്തിയത്. ഉയർന്നുവരാൻ പാടില്ലാത്ത അഭിപ്രായമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഞങ്ങളെല്ലാം ഇൗ അഭിപ്രായത്തിെൻറ കൂടെയാെണന്ന് പ്രഖ്യാപിച്ച് ചിലരെല്ലാം കൈയടിക്കുകയും ചെയ്തു. നാടിെൻറ ചരിത്രം ഉൾക്കൊള്ളാത്തത് കൊണ്ടാണ് ഇത്തരം അഭിപ്രായങ്ങളുണ്ടാകുന്നത്. മുൻതലമുറയുടെ ജീവിതാവസ്ഥ എന്തായിരുെന്നന്നത് ആലോചിക്കണം. കേരളത്തിെൻറ സാമൂഹികാന്തരീക്ഷം വളരെ പരിതാപകരമായിരുന്നു. ചിലർക്ക് അക്ഷരജ്ഞനം നിഷിദ്ധമായി കണക്കായിരുന്നു. വേദം കേട്ടുപോയാൽ കാതിൽ ഇൗയം ഉരുക്കി ഒഴിച്ചിരുന്നു.
ഉയർന്ന ജാതിക്കാരെൻറ കൈദൂരത്ത് നിൽക്കാൻ പാടില്ല. കണ്ണിൽപെടാൻ പാടില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല. അങ്ങേയറ്റം മേച്ഛമായ സാമൂഹിക സ്ഥിതി. തത്വം പറഞ്ഞ് ഇൗ വിഭാഗങ്ങളെ ഉന്നതിയിലെത്തിക്കാനാവില്ല. ഇത്തരത്തിൽ അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്കെത്തിക്കാനാണ് സംവരണം. ഇത്തരത്തിൽ സാമൂഹിക പ്രാധാന്യമുള്ള സംവിധാനം വേണ്ട എന്ന നിലപാട് ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.