ഒന്നാംക്ലാസുകാരൻ ഉംറ യാത്രക്ക് സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsഎരുമേലി: ഉപ്പയില്ലാത്ത ഏഴുവയസ്സുകാരൻ ഉംറക്ക് പോകുന്നത് സ്വപ്നംകണ്ട് സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുക്കൂട്ടുതറയിലെ വസ്ത്രവ്യാപാര സ്ഥാപനമായ മലബാർ സിൽക്‌സ് ഉടമ സുറുമിയുടെയും പരേതനായ ആരിഫിെൻറയും മകനായ ഒന്നാംക്ലാസുകാരൻ ആദിൽ റഹ്മാനാണ് (ഏഴ്) സ്വരുക്കൂട്ടിയ 7500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യമെന്നും പടച്ചവൻ അനുഗ്രഹിച്ചാൽ ഉംറ പിന്നീടാണെങ്കിലും നിർവഹിക്കാനാകുമെന്നും ആദിൽ പറഞ്ഞു. പിതാവ് ആരിഫ് രണ്ടുവർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പിന്നീട് വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്നത് ഭാര്യ സുറുമിയാണ്. കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് ആദിൽ. ജില്ല പഞ്ചായത്ത് അംഗവും സി.പി.എം ഏരിയ സെക്രട്ടറിയുമായ കെ. രാജേഷ് തുക ഏറ്റുവാങ്ങിയ ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം കെ.സി. ജോർജുകുട്ടി, ലോക്കൽ സെക്രട്ടറി എം.വി. ഗിരീഷ്കുമാർ, ഡി.വൈ.എഫ്.ഐ മേഖല ജോയൻറ് സെക്രട്ടറി നൗഫൽ നാസർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.