മുഖ്യമന്ത്രിയുടെ ഒാഫിസിലെ സുരക്ഷ നടപടികൾ: പാർട്ടികൾക്കും ഭരണാനുകൂല സംഘടനകൾക്കും അതൃപ്തി
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഒാഫിസിലെ സുരക്ഷക്രമീകരണങ്ങളുടെ പേരിൽ നടക്കുന്ന നടപടികളിൽ സി.പി.എമ്മിലും ഭരണാനുകൂല സംഘടനകളിലും കടുത്ത അതൃപ്തി. പാർട്ടി പ്രവർത്തകരെയും സെക്രേട്ടറിയറ്റ് ജീവനക്കാരെയും തടഞ്ഞുനിർത്തി പരിശോധനക്ക് വിധേയമാക്കുന്ന നടപടി തുടരുകയാണ്. മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഒാഫിസ് പരിസരത്ത് പോകുന്നതിന് ഇപ്പോൾ അനുമതിയില്ല. മറ്റ് മന്ത്രിമാരുടെ ഒാഫിസുകളിലും ഇവർക്ക് പോകാൻ കഴിയുന്നില്ലെന്ന പരാതിയും ശക്തമാണ്.
മുഖ്യമന്ത്രിയുടെ ഒാഫിസ് പ്രവർത്തിക്കുന്നത് സെക്രേട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മൂന്നാമത്തെ നിലയിലാണ്. ബ്ലോക്കിെൻറ പ്രധാന കവാടത്തിൽ തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയാണുള്ളത്. പരുഷമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്നും പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫിസ് സ്ഥിതിചെയ്യുന്ന നിലയിലെത്തിയാൽ പരിശോധന കടുക്കും.
മുഖ്യമന്ത്രിയെ കാണാനാല്ലെങ്കിലും അദ്ദേഹത്തിെൻറ ഒാഫിസിൽ കയറാൻപോലും പലതരത്തിലുള്ള പരിശോധനകൾക്ക് വിധേയമാകണം. പ്രാധമിക പരിശോധനയിൽ സുരക്ഷ ജീവനക്കാർക്ക് തൃപ്തിയില്ലെങ്കിൽ പിന്നീടുള്ള പരിശോധന പ്രത്യേകം മുറിയിലായിരിക്കും. എന്തിനാണ് ഒാഫിസിൽ എത്തിയതെന്നതുൾപ്പെടെ വള്ളിപുള്ളി വിടാതെ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിക്കണം.
മറ്റേതെങ്കിലും വ്യക്തിയുടെ കാര്യത്തിൽ സഹായിക്കാനായി എത്തിയതാണെങ്കിൽ പരുക്കൻരീതിയിലുള്ള പെരുമാറ്റമാണ് ജീവനക്കാരിൽ നിന്നുണ്ടാകുന്നതെന്നും ആരോപണമുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ എന്തിന് വന്നു, സ്വന്തം കാര്യത്തിന് വന്നാൽ പോരേ തുടങ്ങിയ ചോദ്യങ്ങളും ഉണ്ടാകും. അവസാനം മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള അവസരങ്ങൾപോലും നിഷേധിക്കപ്പെടുന്നതായും പരാതിയുണ്ട്.
ഇൗ വിഷയത്തിൽ സി.പി.എം ഉൾപ്പെടെ ഭരണപക്ഷ പാർട്ടികൾക്കും സെക്രേട്ടറിയറ്റിലെ ഭരണപക്ഷാനുകൂല സംഘടനകൾക്കും ഉൾപ്പെടെ അതൃപ്തിയുണ്ട്. ജനകീയ സർക്കാർ എന്ന പേരിന് കോട്ടമുണ്ടാക്കുന്ന നിലയിലാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടികളെന്ന് അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.