സി.എം.ആർ.എൽ: മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വസിക്കാനാവില്ല -വെൽഫെയർ പാർട്ടി
text_fieldsആലപ്പുഴ: സി.എം.ആർ.എല്ലിൽനിന്ന് അനധികൃതമായി പണം കൈപ്പറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ വീണിടത്തു കിടന്ന് ഉരുളുകയാണെന്നും വിശദീകരണം വിശ്വസിക്കാൻ കഴിയില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സാമൂഹികനീതി, സാഹോദര്യം, സഹവർത്തിത്വം എന്നിവ ഉയർത്തിപ്പിടിച്ച് ‘ഒന്നിപ്പിന്റെ സാഹചര്യം സൃഷ്ടിക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാനതലത്തിൽ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി എന്ന ചുരുക്കപ്പേര് പിണറായി വിജയന്റേതാണ്. കള്ളം പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എല്ലാ പാർട്ടികളും കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നത് വ്യക്തമാണ്. മറ്റുള്ളവർ അത് പാർട്ടി ഫണ്ടിലേക്കാണെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോൾ താൻ അങ്ങനെ ചെയ്തിട്ടേയില്ലെന്ന കള്ളം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. ജില്ലയിലെ പര്യടനം ശനിയാഴ്ച വടുതലയിൽനിന്ന് ആരംഭിച്ച് സാമൂഹികനീതി സംഗമത്തോടെ ഹരിപ്പാട്ട് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.