Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പടി കേസ്: ഇ.ഡി...

മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തുടരട്ടെയെന്ന് ഹൈകോടതി

text_fields
bookmark_border
high court
cancel

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ സി.​എം.​ആ​ർ.​എ​ല്ലി​നെ​തി​രാ​യ ഇ.​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​തെ ഹൈ​കോ​ട​തി. ഇ.​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ എ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഇ​ത്ത​ര​മൊ​രു കേ​സ് ഇ.​ഡി​ക്ക്​ അ​ന്വേ​ഷി​ക്കാ​നാ​കി​ല്ലെ​ന്ന വാ​ദം ഉ​ന്ന​യി​ച്ച് സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​സ്.​എ​ൻ. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യ​ട​ക്ക​മു​ള്ള​വ​ർ ഫ​യ​ൽ ചെ​യ്ത ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റി​സ് ടി.​ആ​ർ. ര​വി ഉ​ത്ത​ര​വി​ട്ട​ത്. ചോ​ദ്യം ചെ​യ്യാ​നാ​യി ഹാ​ജ​രാ​ക​ണം എ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഇ.​ഡി നോ​ട്ടീ​സ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര​ജി ന​ൽ​കി​യ​ത്. ഷെ​ഡ്യൂ​ൾ​ഡ് ഒ​ഫ​ൻ​സി​ല്ലാ​ത്ത​തി​നാ​ൽ ഇ.​ഡി​ക്ക് അ​ന്വേ​ഷി​ക്കാ​നാ​കി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തും ഹ​ര​ജി​ക്കാ​ർ​ക്കാ​യി ഹാ​ജ​രാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ലൂ​ത്ര ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നാ​ൽ ഇ.​ഡി​ക്ക്​ അ​ന്വേ​ഷി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദ​ങ്ങ​ളി​ലൊ​ന്ന്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ വാ​ദം വേ​ണ​മെ​ന്നും മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്യാ​ൻ സ​മ​യം വേ​ണ​മെ​ന്നും ഇ.​ഡി​ക്കാ​യി ഹാ​ജ​രാ​യ അ​ഡ്വ. ജ​യ​ശ​ങ്ക​ർ വി. ​നാ​യ​ർ വാ​ദി​ച്ചു. ഹ​ര​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്യാ​നാ​യി ഹാ​ജ​രാ​യാ​ൽ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്നും ഇ.​ഡി വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യം കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ​ത്തി​ന്​ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​വ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്നും മ​റ്റു​ള്ള​വ​ർ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​ര​ജി മേ​യ് 22ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ​ശി​ധ​ര​ൻ ക​ർ​ത്ത​ക്ക്​ പു​റ​മെ സീ​നി​യ​ർ മാ​നേ​ജ​ർ എ​ൻ.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, സീ​നി​യ​ർ ഓ​ഫി​സ​ർ അ​ഞ്ജു റേ​ച്ച​ൽ, ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ കെ.​എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena VijayanCMRLCMRL Case
Next Story