സി.എം.ആർ.എൽ-എക്സാലോജിക് കേസ്: തുടർ നടപടികളുമായി ഇ.ഡി; വീണ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
text_fieldsകൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതിയിലാണ് ഇ.ഡി അപേക്ഷ നൽകിയത്.
സി.എം.ആർ.എല്‍ എക്‌സാലോജിക് കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും മുഖ്യമന്ത്രി മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും കോടതിയെ സമീപിച്ചത്.
അതേസമയം, സി.എം.ആർ.എൽ എക്‌സാലോജിക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതി നടപടി.
സി.എം.ആര്‍.എല്‍ – എക്‌സാലോജിക് കരാറിനെതിരായ എസ്.എഫ്.ഐ.ഒ നടപടി ചോദ്യം ചെയ്ത് സി.എം.ആർ.എൽ ഹൈകോടതിയില്‍ ഹരജി നൽകിയിരുന്നു. കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈകോടതിയിൽ സി.എം.ആർ.എല്ലിന്റെ ഹരജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.