Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പടി കേസ്:...

മാസപ്പടി കേസ്: ആരോപണങ്ങൾ ഉന്നയിക്കുന്നതിനപ്പുറം വസ്തുതകളൊന്നും ചൂണ്ടിക്കാട്ടാനാകുന്നില്ലെന്ന്​ സി.എം.ആർ.എൽ

text_fields
bookmark_border
മാസപ്പടി കേസ്: ആരോപണങ്ങൾ ഉന്നയിക്കുന്നതിനപ്പുറം വസ്തുതകളൊന്നും ചൂണ്ടിക്കാട്ടാനാകുന്നില്ലെന്ന്​ സി.എം.ആർ.എൽ
cancel

കൊച്ചി: മാസപ്പടി കേസിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിനപ്പുറം വസ്തുതകളൊന്നും ചൂണ്ടിക്കാട്ടാനാകുന്നില്ലെന്ന്​ സി.എം.ആർ.എൽ കമ്പനി ഹൈകോടതിയിൽ. വാർത്തസമ്മേളനത്തിൽ ഉന്നയിക്കുന്ന വസ്തുതയില്ലാത്ത കാര്യങ്ങൾ കോടതിയിൽ പറയാനാവുന്നതെങ്ങനെയാണ്​. കമ്പനിക്കെതിരായ സെറ്റിൽമെന്‍റ്​ ബോർഡ്​ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനാവുന്നതെങ്ങനെയാണ്​. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്​ പ്രതിഫലം നൽകിയതിനാൽ കമ്പനിക്ക്​ അനുകൂലമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചെന്നാണ് ആരോപണം. എന്നാൽ, എല്ലായിടത്തും തടസ്സമല്ലാതെ പത്തുപൈസയുടെ ഗുണം സർക്കാറിൽനിന്ന്​ ലഭിച്ചിട്ടില്ലെന്നും സി.എം.ആർ.എൽ അഭിഭാഷകൻ വാദിച്ചു.

കമ്പനി സേവനം നൽകിയില്ലെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെയാണ്​ നിഗമനത്തിലെത്താനാവുകയെന്ന് സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ​ചോദിച്ചു. ചെയ്ത സേവനം പ്രകടമ​ല്ല എന്നതിനാൽ, സേവനം ചെയ്തിട്ടില്ലായെന്ന്​ പറയാനാവില്ല. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടിൽ മുഖ്യമന്ത്രി വേട്ടയാടപ്പെടുകയാണെന്നും ഡി.ജി.പി വാദിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക്​ സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ്​ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ കെ. ബാബു പരിഗണിച്ചത്​. ഹരജി നൽകിയശേഷം ഹരജിക്കാരൻ മരിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ സമർപ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMRL Case
News Summary - CMRL On allegations Against chief minister
Next Story