സി.എം.എസ് കോളജിന് ഇനി തിയറ്റർ പ്രൗഢിയും
text_fieldsകോട്ടയം: സി.എം.എസ് കോളജിന് ഇനി തിയറ്ററിെൻറ പ്രൗഢിയും. തിയറ്റർ തുറക്കുന്ന സിനിമ പഠനമില്ലാത്ത ആദ്യ കാമ്പസെന്ന പെരുമയും ഇനി സി.എം.എസിന് സ്വന്തം. വിഷയങ്ങൾ കണ്ടുപഠിക്കാനും ചർച്ച ചെയ്യാനും ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച മൾട്ടിപ്ലക്സ് എജുക്കേഷനൽ തിയറ്റർ പൂർത്തിയായി. അടുത്തയാഴ്ച തിയറ്ററിെൻറ ഉദ്ഘാടനം നടക്കും.
86 സീറ്റുള്ള എ.സി തിയറ്ററിെൻറ അകത്തളം സാധാരണ തിയറ്ററിന് സമാനമാണ്. നീല വെളിച്ചം നിറയുന്ന ഹാളിൽ ചുവന്ന പരവതാനി, ചുവന്ന കുഷ്യനുള്ള കേസരകൾ എന്നിവ നിരന്നുകഴിഞ്ഞു.
കോളജിലെ ഒരു ഹാൾ പരിഷ്കരിച്ച് ലൈറ്റിങ്, ഇൻറീരിയർ, െപ്രാജക്ഷൻ എന്നിവ ഒരുക്കിയാണ് തിയറ്ററാക്കിയിരിക്കുന്നത്. 'റൂസ' പദ്ധതിയിൽനിന്ന് അനുവദിച്ച 30 ലക്ഷം ഉപയോഗിച്ചായിരുന്നു നിർമാണം.
ചർച്ചകൾ നടത്താനുള്ള മിനി കോൺഫറൻസ് ഹാളും ഇതിനൊപ്പമാണ്. സാഹിത്യ വിദ്യാർഥികൾക്ക് ഷേക്സ്പിയർ നാടകങ്ങൾ അല്ലെങ്കിൽ ലോകഭാഷയിൽ ആ കഥകൾ കേന്ദ്രീകരിച്ച് ചിത്രീകരിച്ച സിനിമകൾ ഒന്നിച്ചിരുന്ന് കാണുമ്പോൾ പുതിയ പഠനവഴിയാകും തുറന്നിടുകയെന്ന് കോളജ് അധികൃതർ പറയുന്നു.
ലോക്ഡൗൺ കാലത്ത് പഠനം ഓൺലൈനിലേക്ക് വഴിമാറിയതാണ് 'തിയറ്റർ' നിർമിക്കാൻ തീരുമാനമെടുത്തതെന്ന് കോളജ് അധികൃതർ പറയുന്നു. കോളജിനെക്കുറിച്ചുള്ള 'ക്രാഡിൽ ഓഫ് മോഡേണിറ്റി ഹിസ്റ്ററി ഓഫ് സി.എം.എസ് കോളജ്' എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചാവും ഉദ്ഘാടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.