ജനങ്ങളോട് പൊലീസ് നല്ല രീതിയിൽ സമീപിക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനങ്ങളോട് പൊലീസ് നല്ല രീതിയിൽ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നവർ കൂടിയാകണം പൊലീസ്. മോശമായി പെരുമാറുന്നവരെ ചുമതലകളിൽനിന്ന് മാറ്റിനിർത്തും. പൊലീസ് ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ 382 റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം, കോവിഡ് കാലങ്ങളിൽ പൊലീസ് നടത്തിയത് അഭിമാനാർഹമായ പ്രവർത്തനമാണ്. അന്ന് ജനങ്ങളും പൊലീസിനെ നെഞ്ചേറ്റി. പൊലീസിനോടുള്ള ഭീതി മാറാൻ ദുരന്തകാലത്തെ സേവനം കാരണമായി. പൊലീസിന്റെ സമീപനരീതിയിൽ വ്യത്യാസം വന്നിട്ടുണ്ട്. എന്നാലും ഒറ്റപ്പെട്ട ആക്ഷേപങ്ങൾ ഉണ്ടാകുന്നുണ്ട്. അതിലും മാറ്റം വരണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.