Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ സംഘങ്ങൾക്ക്​...

സഹകരണ സംഘങ്ങൾക്ക്​ റിസർവ്​ ബാങ്കിന്‍റെ മുന്നറിയിപ്പ്​; ബാ​ങ്ക്​ എന്ന്​ ഉപയോഗിക്കരുത്​

text_fields
bookmark_border
reserve bank of india
cancel

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ‘ബാ​ങ്ക്​’ എ​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വീ​ണ്ടും വി​ല​ക്കി റി​സ​ർ​വ്​ ബാ​ങ്ക്. പ​ല​വ​ട്ടം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടും ച​ട്ട​ലം​ഘ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ത്ര​പ്പ​ര​സ്യ​ത്തി​ലൂ​ടെ​യു​ള്ള താ​ക്കീ​ത്. 2020 സെ​പ്​​റ്റം​ബ​ർ 29ലെ ​ബാ​ങ്കി​ങ്​ റെ​ഗു​ലേ​ഷ​ൻ നി​യ​മ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ‘ബാ​ങ്ക്’, ‘ബാ​ങ്ക​ർ’, ‘ബാ​ങ്കി​ങ്​’ എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. നി​ർ​ദേ​ശം മ​റി​ക​ട​ന്നും ചി​ല സം​ഘ​ങ്ങ​ൾ ബാ​ങ്ക്​ എ​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ശ്ര​​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ പേ​രി​നൊ​പ്പം ബാ​ങ്ക് എ​ന്ന്​ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന്​ കാ​ണി​ച്ച് റി​സ​ര്‍വ് ബാ​ങ്ക് മൂ​ന്നു​ത​വ​ണ സ​ര്‍ക്കാ​റി​ന് ക​ത്ത്​ ന​ല്‍കി​യി​രു​ന്നു.

ബാ​ങ്കി​ങ്​ റെ​ഗു​ലേ​ഷ​ൻ​സ്​ ആ​ക്ട്​ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച്​ ചി​ല സം​ഘ​ങ്ങ​ൾ ബാ​ങ്കി​ങ്​ ബി​സി​ന​സി​ന്​ തു​ല്യ​മാ​യി അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും അ​സോ​സി​യേ​റ്റ്​ അം​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്ക്​ ബാ​ങ്കി​ങ്​ ബി​സി​ന​സ്​ ന​ട​ത്താ​ൻ റി​സ​ർ​വ്​ ബാ​ങ്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഡെ​പ്പോ​സി​റ്റ്​ ഇ​ൻ​ഷു​റ​ൻ​സ്​ ആ​ൻ​ഡ്​ ക്രെ​ഡി​റ്റ്​ കോ​ർ​പ​റേ​ഷ​ന്‍റെ (ഡി.​ഐ.​സി.​ജി.​സി) ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യും ല​ഭ്യ​മ​ല്ല. ഈ ​സം​ഘ​ങ്ങ​ൾ ബാ​ങ്കാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankRBI actCo op societies
News Summary - Co-op societies can't use 'bank' in names: RBI
Next Story