സഹകരണ ബാങ്കുകളിലെ സ്വർണ ഉരുപ്പടികൾ പരിശോധിക്കും -കടകംപള്ളി
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ സ്വർണ ഉരുപ്പടികൾ പരിശോധിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലെയും സ്വർണ ഉരുപ്പടികൾ അതാത് ബാങ്കുകളിൽ നിന്നുള്ള പ്രത്യേക സ്ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ചീഫ് എക്സിക്യുട്ടീവ്, ജീവനക്കരുടെ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കണമെന്ന് മന്ത്രി സഹകരണ കോൺഗ്രസ് വേദിയിൽ നിർദ്ദേശിച്ചു. സംസ്ഥാനത്തെ ചില ബാങ്കുകളിൽ സ്വർണ പണയത്തിൽ തിരിമറി നടന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നിർദേശം. അതാത് ബാങ്കുകളിൽ നടത്തുന്ന പരിശോധനയുടെ സാക്ഷ്യപത്രം തയാറാക്കണം. സഹകരണ വകുപ്പിന്‍റെ പ്രത്യേക പരിശോധനയും ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്തെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ കോളജുകളും കേന്ദ്രീകരിച്ച് സഹകരണ സംഘങ്ങൾ രൂപീകരിക്കും. ഈ സഹകരണ സംഘങ്ങളിൽ യുവതികളുടെ പ്രാതിനിധ്യം 51 ശതമാനം ഉറപ്പുവരുത്തും. സഹകരണ സംഘങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവായ സാഹചര്യത്തിലാണ് ഈ നിബന്ധന. സ്ത്രീകളെ സഹകരണ മേഖലയുമായി പരിചയപ്പെടുത്തുന്നതിനു കോളജുകളിൽ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നത് വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.