കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ്: ബിനാമി ഇടപാട് അടക്കം രേഖകൾ കണ്ടെടുത്തു
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ബിനാമി ഇടപാടിേൻറതുൾപ്പെടെ നിരവധി രേഖകൾ കണ്ടെത്തി. പ്രാഥമിക പരിശോധനക്ക് പിന്നാലെ പ്രതികളുടെ മൊഴി പ്രകാരം നടത്തിയ വിശദ പരിശോധനയിലാണ് കൂടുതൽ രേഖകൾ കണ്ടെടുത്തത്.
29 വായ്പകളിൽ നിന്നായി 14.5 കോടി രൂപ വകമാറ്റിയതായി പ്രതികളിൽനിന്ന് അറിഞ്ഞു. വീടുകളിൽ തെളിവെടുപ്പും നടത്തി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ ആറു പ്രതികളായ ബിജു കരീം, റെജി അനിൽ കുമാർ, കിരൺ, എ.കെ. ബിജോയ്, ടി.ആർ. സുനിൽ കുമാർ, സി.കെ. ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
പ്രതികൾ സംസ്ഥാനത്തിെൻറ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി ബിജോയ്യുടെ വീട്ടിൽനിന്നാണ് ഇടപാടുകളുെട ഏറെ രേഖകൾ കണ്ടെടുത്തത്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത നാല് സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്.
പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സി.സി.എം േട്രഡേഴ്സ്, മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഭൂമിയുടെയും നിക്ഷേപത്തിെൻറയും രേഖകൾക്കായിട്ടായിരുന്നു പരിശോധന.
അതിനിടെ ബാങ്ക് ഭരണസമിതി അംഗങ്ങളോട് മൊഴിയെടുക്കാനെത്താൻ അറിയിച്ചിരുന്നുവെങ്കിലും പരിശോധന നീണ്ടതിനാൽ മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.