സഹകരണ ബാങ്ക്: ആർ.ബി.ഐ ആരുടെയും ചട്ടുകമായി പ്രവർത്തിക്കരുതെന്ന് മന്ത്രി വാസവൻ
text_fieldsതിരുവനന്തപുരം: സഹകരണ മേഖലക്കെതിരായ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നിലപാടിനെ വിമർശിച്ച് മന്ത്രി വി.എൻ വാസവൻ. ആർ.ബി.ഐ ഉത്തരവ് യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി വാസവൻ പറഞ്ഞു. ആർ.ബി.ഐ ആരുടെയും ചട്ടുകമായി പ്രവർത്തിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബാങ്ക് എന്ന നിർവചനത്തിൽ സർവീസ് കോ ഒാപറേറ്റീവ് ബാങ്കുകളെ ഉൾപ്പെടുത്തേണ്ടതില്ല. സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ആർ.ബി.ഐ ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആർ.ബി.ഐ നിലപാടിനെതിരെ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ആർ.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്ന് മന്ത്രി വി.എൻ വാസവൻ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്‍റെ ഇൻഷുറൻസ് സ്കീമിൽ നിന്ന് ഒരു രൂപ പോലും നിക്ഷേപകന് ആർ.ബി.ഐ നൽകിയിട്ടില്ല. സഹായം ചെയ്യാത്ത ആർ.ബി.ഐ ഇക്കാര്യം എടുത്ത് പറയുന്നത് എന്തിനെന്നും മന്ത്രി വാസവൻ ചൂണ്ടിക്കാട്ടുന്നു.
ആർ.ബി.ഐ പരസ്യപ്പെടുത്തിയ നോട്ടീസിൽ മുന്ന് കാര്യങ്ങളാണ് പറയുന്നത്. കേരളത്തിലെ സർവീസ് കോ ഒാപറേറ്റീവ് ബാങ്കുകൾ 'ബാങ്ക്, ബാങ്കർ, ബാങ്കിങ്' എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ചെക്കുകൾ അടക്കമുള്ള കാര്യങ്ങൾ ഉപയോഗിക്കരുതെന്നും, എ ക്ലാസ് അംഗത്വമുള്ളതും വോട്ടവകാശമുള്ളതുമായ അംഗങ്ങളുടെ ബിനിനസ് പരിഗണിക്കാവൂ, കേന്ദ്രത്തിന്‍റെ ഇൻഷുറൻസ് സ്കീമിൽ കൂടിയുള്ള നിക്ഷേപ ഗ്യാരന്‍റി സ്കീമിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകില്ല എന്നിവയാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.