സഹകരണ ബാങ്ക്: യു.ഡി.എഫ് സർക്കാറിെൻറ വഴിയേ എൽ.ഡി.എഫും
text_fieldsതിരുവനന്തപുരം: 2012ൽ യു.ഡി.എഫ് സർക്കാറും ജില്ല ബാങ്കുകളുടെ നിയന്ത്രണം പിടിക്കാൻ ഒാർഡിനൻസിലൂടെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാക്കിയിരുന്നു. 2013ൽ കേരള കോഒാപറേറ്റിവ് സൊസൈറ്റീസ് ആക്ടും ചട്ടവും ഭേദഗതി ചെയ്ത് എല്ലാത്തരം സഹകരണ സംഘങ്ങൾക്കും വോട്ടവകാശം നൽകി. ഇതോടെ വായ്പേതര സഹകരണ സംഘങ്ങൾക്ക് ജില്ല ബാങ്കുകളുടെ ഭരണത്തിൽ പ്രധാന പങ്കുണ്ടാവുകയും ലഘു വായ്പാഘടനയിൽ നിയന്ത്രണം കൈവരുകയും ചെയ്തു. ഇതുവഴി കാർഷികവായ്പ 10 ശതമാനം കുറെഞ്ഞന്ന വിലയിരുത്തലാണ് എൽ.ഡി.എഫിന്. ഇൗ സാഹചര്യത്തിലാണ് സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയോഗിച്ചത്. സമിതിയുടെ ശിപാർശകളുടെയും അടിസ്ഥാനത്തിലാണ് നിലവിലെ ഘടനയിൽതന്നെ മാറ്റം വരുത്തി ഒാർഡിനൻസ് പുറപ്പെടുവിക്കാനും ഭരണസമിതി പിടിച്ചെടുക്കാനും സർക്കാർ തുനിഞ്ഞത്.
ജില്ല സഹകരണ ബാങ്കുകളുടെ ഭരണസമിതിയിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ (പി.എ.സി.എസ്) പ്രാതിനിധ്യം 31ശതമാനമാണ്. കൂടാതെ, 14 ജില്ല സഹകരണ ബാങ്കുമായും ബന്ധെപ്പടുത്തിയുള്ള 11,759 സൊസൈറ്റികളിൽ 1670 എണ്ണം മാത്രമാണ് പി.എ.സി.എസുകൾ. അതേസമയം, ജില്ല ബാങ്കുകളുടെ ഒാഹരിമൂലധനമായ 835.44 കോടിയിൽ 751. 26 കോടി യും സംഭാവന ചെയ്യുന്നതും കാർഷിക സഹകരണ സംഘങ്ങളാണ്. ജില്ല സഹകരണ ബാങ്കുകളിലെ ആകെ നിക്ഷേപമായ 52,455.98 കോടിയിൽ കാർഷിക സഹകരണ സംഘങ്ങളുടെ നിക്ഷേപം 26,066 കോടിയാണ്. ഇത് 49.69 ശതമാനം വരും. കാർഷികേതര സംഘങ്ങളുടെ നിക്ഷേപം 14.54 ശതമാനം മാത്രമാണ് -7629.45 കോടി. ജില്ല സഹകരണ ബാങ്കുകളിൽനിന്ന് വായ്പേതര സഹകരണ സംഘങ്ങൾക്ക് നൽകുന്ന വായ്പകളിൽ 19.51 ശതമാനവും കിട്ടാക്കടമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിൽ ജില്ല സഹകരണ ബാങ്കുകളിലെ വോട്ടവകാശം പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ സഹകരണ ബാങ്കുകൾക്കുമായി പരിമിതെപ്പടുത്തണമെന്ന് സമിതി ശിപാർശ ചെയ്തു. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അെപ്പക്സ് സൊസൈറ്റി രൂപവത്കരിക്കണം. ലഘുകാല വായ്പ ഘടന തിരിച്ചുകൊണ്ടുവരാൻ സഹകരണ സംഘം ആക്ടിലും ചട്ടത്തിലും ആവശ്യമായ ഭേദഗതി വരുത്തണമെന്നും ശിപാർശയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.