സഹകരണ ജീവനക്കാർക്കും മെഡിക്കൽ ഇൻഷുറൻസ് -മന്ത്രി
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സക്കായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി (മെഡിസെപ്പ്) സഹകരണ മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൂടി ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സഹകരണ മന്ത്രി വി.എന്‍. വാസവന്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന അതേ ഇന്‍ഷുറന്‍സ് പരിരക്ഷ സഹകരണമേഖലയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കും. വ്യവസ്ഥകളും സമാനമായിരിക്കും.
പദ്ധതി നടപ്പാകുന്നതോടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സക്ക് സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാന്‍ കഴിയും. പണം നല്‍കാതെ തന്നെ ചികിത്സ നടത്താനുള്ള സൗകര്യമുള്ള ആശുപത്രികളുമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളിലുള്ള ചികിത്സക്ക് ആവശ്യമായി വരുന്ന ചെലവിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ നിശ്ചിത മാതൃകയിലുള്ള പ്രത്യേക പത്രിക ശേഖരിക്കുന്നതിന് സഹകരണ ജീവനക്കാരുടെ വെല്‍ഫയര്‍ ബോര്‍ഡ്, സഹകരണ പെന്ഷന് ബോര്‍ഡ് സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയതായും മന്ത്രി വാസവന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.