ജില്ല ബാങ്ക് ഭരണസമിതികൾ സാധുവാക്കിയത് കേരളബാങ്കിന് വഴിയൊരുക്കാൻ
text_fieldsതിരുവനന്തപുരം: ജില്ല സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടത് കേരളബാങ്കിന് വഴിയൊരുക്കാൻ. നിലവിലെ സഹകരണ നിയമം അനുസരിച്ച് ഒരുസംഘെത്ത മറ്റൊരുസംഘത്തിൽ ലയിപ്പിക്കുന്നതിന് പൊതുയോഗം ചേർന്ന് അംഗീകരിക്കണം. ഇതിന് പെങ്കടുക്കുന്ന അംഗങ്ങളുടെ മൂന്നിൽരണ്ട് ഭൂരിപക്ഷവും വേണം. നിലവിൽ 14 ജില്ല ബാങ്കുകളിൽ 13ഉും യു.ഡി.എഫ് ഭരണത്തിലായിരുന്നു.ഇൗ സാഹചര്യത്തിൽ ബാങ്ക് ലയനത്തിന് അനുകൂലമായ പൊതുയോഗ തീരുമാനമുണ്ടാകാൻ സാധ്യതയില്ല. മാത്രമല്ല 13 ജില്ല ബാങ്ക് ഭരണസമിതികളും ലയനത്തിന് എതിരുമാണ്.
ഇൗ പ്രതിസന്ധി മറകടക്കാനാണ് സഹകരണ നിയമഭേദഗതി ഒാർഡിനൻസ് ഇറക്കി നിലവിലെ ജില്ല ബാങ്ക് ഭരണസമിതികളെ അസാധുവാക്കിയത്. ജില്ല ബാങ്കുകളിലെ അംഗത്വം അർബൺ സഹകരണ ബാങ്കുകൾക്കും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും മാത്രമായി നിയന്ത്രിച്ചതിലൂടെ ഭരണസമിതികളിൽ സർക്കാർ നിലപാടിനെ പിന്തുണക്കുന്നവർക്ക് പ്രാമുഖ്യംകിട്ടുകയും ചെയ്യും.
അതേസമയം, പൊതുയോഗങ്ങളിൽനിന്ന് അനുകൂല നിലപാടുണ്ടായാലും റിസർവ് ബാങ്കിെൻറ അനുമതിനേടുക സംസ്ഥാന സർക്കാറിന് വെല്ലുവിളിയാണ്. റിസർവ് ബാങ്കിെൻറ നിയന്ത്രണത്തിലാണ് സംസ്ഥാന-ജില്ല സഹകരണ ബാങ്കുകൾ. അതിനാൽ പുതിയമാറ്റത്തിന് ആർ.ബി.ഐ അനുമതിവേണം.
കേരള ബാങ്ക് രൂപവത്കരണത്തിെൻറ പ്രാഥമികഘട്ടം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ല സഹകരണ ബാങ്കുകളിൽ പുതിയ ശാഖകൾ തുടങ്ങാനും തസ്തികകൾ സൃഷ്ടിക്കുന്നതിനും സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടെ പി.എസ്.സി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച 14 ജില്ല സഹകരണ ബാങ്കുകളിലേക്കുള്ള ക്ലർക്ക്, കാഷ്യർ റാങ്ക് ലിസ്റ്റിൽപെട്ട 6000 ഉദ്യോഗാർഥികളുടെ നിയമനം പ്രതിസന്ധിയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.