പി.എസ്.സിയുടെ പേരിൽ പരിശീലനം; നടപടി ആവശ്യപ്പെടും –പി.എസ്.സി
text_fieldsതിരുവനന്തപുരം: ‘പി.എസ്.സി കോച്ചിങ് സെൻറർ’ എന്ന പേരിൽ പരിശീലന കേന്ദ്രങ്ങൾ നടത്തു ന്നവർക്കെതിരെ കർശന നടപടിയുമായി കേരള പബ്ലിക് സർവിസ് കമീഷൻ. ഇത്തരം സ്ഥാപനങ്ങൾ ക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനോടും പൊലീസിനോടും ആവശ്യപ്പെടും. പി.എസ്.സിയ ുടെ പേരിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ഉദ്യോഗാർഥികളെ ആകര്‍ഷിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പി.എസ്.സിയുടെ പേര് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്ത ി നടപടിക്ക് ശിപാർശ ചെയ്യാനും തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം മേഖല/ ജില്ല ഓഫിസർമാരെ ച ുമതലപ്പെടുത്തി.
ഇത്തരം സ്ഥാപനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഉദ്യോഗാർഥികൾ തട്ടിപ്പിൽ വീഴരുതെന്നും പി.എസ്.സി അറിയിച്ചു.
അതേസമയം, സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന പരീക്ഷ കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. പൂജപ്പുരയിലെ വിജിലൻസ് ഓഫിസിൽ ഡിവൈ.എസ്.പി പ്രസാദിെൻറ നേതൃത്വത്തിലാണ് അണ്ടർ സെക്രട്ടറി രഞ്ജന്‍ രാജ്, അസി. ഷിബു കെ. നായര്‍ എന്നിവരെ ചോദ്യം ചെയ്തത്.
രഞ്ജനെ രാവിലെയും ഷിബുവിനെ ഉച്ചക്കുമാണ് വിളിച്ചുവരുത്തിയത്. പൊതുഭരണവകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന രഞ്ജന്‍ രാജിെൻറ ഭാര്യപിതാവിെൻറയും രണ്ട് സുഹൃത്തുകളുടെയും പേരിലാണ് ‘വീറ്റോ’ എന്ന സ്ഥാപനം.
ഇയാളിപ്പോൾ ഡെപ്യൂട്ടേഷനിൽ മുന്നാക്ക വികസന കോർപറേഷനിലാണ്. ഷിബുവിെൻറ ഭാര്യയുടെയും മറ്റ് നാല് സുഹൃത്തുകളുടെയും പേരിലാണ് ‘ലക്ഷ്യ’. 2013 മുതൽ അവധിയിലുള്ള ഷിബു ‘ലക്ഷ്യ’യിൽ ക്ലാസ് എടുക്കുന്നുണ്ട്. എന്നാൽ, രഞ്ജന്‍ രാജ് അവധിയെടുക്കാതെയാണ് ക്ലാസ് എടുക്കുന്നത്. വീറ്റോയിലെ ഉദ്യോഗാർഥികൾക്കായി രഞ്ജൻ രാജ് തയാറാക്കിയ ഗൈഡുകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.
സർക്കാർ ചട്ടങ്ങൾ മറികടന്ന് യാതൊന്നും ചെയ്തിട്ടില്ലെന്നും സർക്കാർ അനുമതിയോടുകൂടിയാണ് ഗൈഡുകൾ തയാറാക്കിയതെന്നും രഞ്ജൻ വിജിലൻസിനോട് പറഞ്ഞു. വീറ്റോയുടെ ശാഖകളിൽ ക്ലാസുകൾ എടുക്കാൻ പോകാറുണ്ടെങ്കിലും ഇതിനായി പണം വാങ്ങിയിരുന്നില്ലെന്നുമാണ് ഇയാളുടെ മൊഴി.
അതേസമയം അവധിയെടുത്താണ് ‘ലക്ഷ്യ’യിൽ ക്ലാസുകൾ എടുക്കുന്നതെന്നും സ്ഥാപനത്തിെൻറ ഉടമസ്ഥത തനിക്കല്ലെന്നുമാണ് ഷിബു വിജിലൻസിനോട് പറഞ്ഞത്.
സർക്കാർ ഉദ്യോഗസ്ഥരടക്കം ലക്ഷ്യയിൽ ക്ലാസുകൾ എടുക്കുന്നുണ്ടെന്നും ഷിബുവിെൻറ മൊഴിയിലുണ്ട്. വരും ദിവസങ്ങളിൽ ഇരുവരുടെ ബന്ധുക്കളെയും സുഹൃത്തുകളെയും ചോദ്യം ചെയ്തേക്കും.
അതേസമയം, സ്വകാര്യ സ്ഥാപനങ്ങളുടെ പി.എസ്.സി പരീക്ഷാ പ്രസിദ്ധീകരണങ്ങളിൽ അമ്മയുടെയും ഭാര്യയുടെയും പേരിൽ ലേഖനങ്ങൾ എഴുതി പ്രതിഫലം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ 10 വർഷമായി സ്വകാര്യ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. ആദ്യം സ്വന്തം പേരിലായിരുന്നെങ്കില്‍ ഇപ്പോൾ അമ്മയുടെ പേരിലാണ് എഴുത്ത്. പൊതുഭരണവകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിലാണ് എഴുതുന്നത്. ഇവരുടെ വിവരങ്ങൾ വിജിലൻസ് പൊതുഭരണവകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.