കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്റ് പാസിങ് ഔട്ട് പരേഡ്
text_fieldsകൊച്ചി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാൻഡന്‍റ് പരിശീലനം പൂർത്തിയാക്കിയ പുതിയ ബാച്ചിന്‍റെ പാസിങ്ഔട്ട് പരേഡ് ഫോർട്ട് കൊച്ചിയിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ നടന്നു. ഇൻസ്പെക്ടർ ജനറൽ അനിൽ കുമാർ ഹർബോള പരേഡിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.
രാജ്യവും പൗരന്മാരും സായുധ സേനയിൽ അഗാധമായ വിശ്വാസമാണ് അർപ്പിക്കുന്നത്. രാജ്യത്തിനും സേവനത്തിനും പ്രാധാന്യം നൽകാൻ ട്രെയിനികൾ പ്രതിജ്ഞാബദ്ധരായിരിക്കണം. ശരിയായ മനോഭാവവും പ്രഫഷനലിസവും ധാർമികതയും മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കമാൻഡന്റ് ജി.ഡി (പി/എൻ), ഡിപി എന്നിവയുടെ 75ാമത് കോഴ്‌സിലെ 19 ഉദ്യോഗസ്ഥരാണ് പരേഡിൽ പങ്കെടുത്തത്. കോഴ്‌സിലെ മൊത്തത്തിലുള്ള മെറിറ്റിന്റെ ക്രമത്തിൽ ഒന്നാമതെത്തിയതിന് അസിസ്റ്റന്റ് കമാൻഡന്റ് സോൻമലെ സൂരജ് കൃഷ്ണത്തിന് 73ാമത് ബാച്ചിനുള്ള "ഡയറക്ടർ ജനറൽ സ്വോർഡ് ഓഫ് ഓണർ" ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.