തീരദേശ ഹർത്താൽ പൂർണം
text_fieldsവിഴിഞ്ഞം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ നടന്ന തീരദേശ ഹർത്താൽ പൂർണം. കൊല്ലംകോട് മുതൽ മാമ്പള്ളി വരെയുള്ള ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ തൊഴിലുപേക്ഷിച്ച് ഹർത്താലിൽ പങ്കാളികളായി.
ഏറ്റവുമധികം വള്ളമിറങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെയും ഹർത്താൽ ബാധിച്ചെങ്കിലും ചിലർ ഇവിടെ നിന്ന് മൽസ്യബന്ധനത്തിനായി കടലിൽ പോയി. നിലവിൽ മത്സ്യലഭ്യത തീരെ കുറഞ്ഞ് നഷ്ട കണക്ക് മാത്രം എണ്ണുന്ന മത്സ്യത്തൊഴിലാളികളെ കരാർ ഏറ്റവുമധികം ബാധിക്കുമെന്നാണ് പൊതുവെയുള്ള വാദം.
പരമ്പരാഗത മീൻ പിടിത്തക്കാർ ഏറെയുള്ള ജില്ലയാണ് തിരുവനന്തപുരം. യന്ത്രംഘടിപ്പിച്ച ചെറിയ ഔട്ട് ബോർഡ് യാനങ്ങളിൽ ഉൾക്കടൽ വരെ പോയി ഉപജീവനം തേടുന്ന പതിനായിരക്കണക്കിന് പേർ ഇവർക്കിടയിലുണ്ട്.
ഓഖിക്ക് ശേഷമുള്ള കാലാവസ്ഥാമാറ്റവും കടലിെൻറ ആവാസ വ്യവസ്ഥയിൽ വന്നമാറ്റവും കാരണം മീൻ ലഭ്യത സാരമായി കുറഞ്ഞത് മത്സ്യത്തൊഴി ലാളികൾക്ക് തിരിച്ചടിയായിരുന്നു.
ഇതിനിടയിൽ 400 ട്രോളർ ബോട്ടുകൾക്കും കപ്പലുകൾക്കും ആഴക്കടലിൽ നിന്ന് മീൻപിടിക്കാനുള്ള അനുമതി അമേരിക്കൻ കമ്പനിക്ക് നൽകാനുള്ള നീക്കമാണ് വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.