കോസ്റ്റൽ പൊലീസ് പ്രത്യേക യൂനിറ്റാകും; കരയിലും അധികാരം
text_fieldsബേപ്പൂർ: തീരസുരക്ഷ ശക്തമാക്കാൻ നടപടികളുമായി ആഭ്യന്തര വകുപ്പ്. ഇതിെൻറ ഭാഗമാ യി തീരദേശ പൊലീസിന് കരയിലും കേസെടുക്കാൻ അധികാരം നൽകുന്നു. തീരപരിപാലന നിയമത്തി നു കീഴിലുള്ള 500 മീറ്റർ വരെയാണ് കരയിൽ അധികാരം നൽകുന്നത്. നിലവിൽ കടലിൽ മാത്രമാണ് അ ധികാരം. കരയിലും അധികാരം നൽകി തീരദേശ പൊലീസിനെ പ്രത്യേക യൂനിറ്റാക്കാനും തീരുമാനമാ യി. തീരപ്രദേശത്ത് കൂടുതൽ പ്രതിരോധം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാറിന് സമർപ്പിച്ചു.
596 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരമാണ് കേരളത്തിനുള്ളത്. അന്തര്‍ദേശീയ, ദേശീയ നിയമവ്യവസ്ഥകളനുസരിച്ച് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (1.84 കിലോമീറ്ററാണ് ഒരു നോട്ടിക്കൽ മൈൽ) അല്ലെങ്കില്‍ 22 കിലോമീറ്റർ വരെയുള്ള സമുദ്രമേഖലയാണ് ‘ടെറിട്ടോറിയല്‍ വാട്ടേഴ്സ്’ എന്നറിയപ്പെടുന്നത്. ഇത് സംസ്ഥാന സര്‍ക്കാറിെൻറ അധികാരപരിധിയിലാണ്. കടല്‍ത്തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള ഈ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കൽ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയൽ, ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് തീരദേശ പൊലീസിെൻറ മുഖ്യചുമതല.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, എലത്തൂർ, വടകര, തിരുവനന്തപുരം ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ്, വിഴിഞ്ഞം, കൊല്ലം ജില്ലയിലെ നീണ്ടകര, എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, ആർത്തുങ്കൽ, തൃശൂർ ജില്ലയിലെ അഴീക്കോട്, മുനക്കക്കടവ്, മലപ്പുറം ജില്ലയിലെ പൊന്നാനി, കണ്ണൂർ ജില്ലയിലെ അഴീക്കൽ, തലശ്ശേരി, കാസർകോട് ജില്ലയിലെ ബേക്കൽ, തൃക്കരിപ്പൂർ, കുമ്പള എന്നിങ്ങനെ കേരളത്തിൽ 18 തീരദേശ പൊലീസ് സ്റ്റേഷനുകളാണുള്ളത്.
തൃശൂരിലെ വലപ്പാട്, ആലപ്പുഴ ജില്ലയിൽ ആലപ്പുഴ, തൃക്കുന്നപ്പുഴ, മലപ്പുറത്തെ താനൂർ, കൊല്ലം ജില്ലയിലെ ഇരവിപുരം, തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്നിങ്ങനെ ആറിടങ്ങളിൽകൂടി പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച് തീരമേഖലയെ ശക്തമായ സുരക്ഷാവലയത്തിലാക്കുകയാണ് ആഭ്യന്തര വകുപ്പിെൻറ ലക്ഷ്യം. നിലവിൽ തീരത്തോടടുത്ത കരയിൽ ലോക്കൽ പൊലീസിനാണ് അധികാരം. ഇത് പലപ്പോഴും സാങ്കേതികപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇക്കാരണത്താലാണ് കരയുടെ 500 മീറ്റർ പരിധിയിലെ അധികാരം തീരദേശ പൊലീസിന് കൈമാറുന്നത്. ഒരു എ.ഡി.ജി.പി, ഡി.ഐ.ജി, എ.ഐ.ജി, എസ്.പി എന്നിവർ അടങ്ങിയതാണ് തീരദേശ പൊലീസ് ഘടന. സ്റ്റേഷനുകളുടെ ചുമതല അതത് ജില്ല പൊലീസ് മേധാവിമാർക്കായിരിക്കും. പുതുതായി വരുന്ന തീരദേശ വാർഡന്മാരുടെ ചുമതലയും ഈ സ്പെഷൽ യൂനിറ്റിനായിരിക്കും. 200 വാർഡന്മാരെ ഉടൻ നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.