പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിൽ മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ
text_fieldsഎട്ട് രോഗികളെ വാർഡിൽനിന്ന് മാറ്റി
പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡിലും സമീപത്തുമായി ഒമ്പത് മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിൽ. മൂന്ന് ദിവസത്തിനിടെയാണ് ഇവയെ കണ്ടെത്തിയത്.
സര്‍ജിക്കല്‍ വാര്‍ഡിന് സമീപം ഒഴിഞ്ഞുകിടക്കുന്ന പഴയ ഓപറേഷൻ തിയറ്റർ മുറിയില്‍നിന്നാണ് കൂടുതല്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇതോടെ സര്‍ജിക്കല്‍ വാര്‍ഡിലുണ്ടായിരുന്ന എട്ട് രോഗികളെ സമീപത്തെ വാര്‍ഡുകളിലേക്ക് മാറ്റി. വാര്‍ഡിലും മറ്റിടങ്ങളിലുമായി പല സമയങ്ങളിലായി ജീവനക്കാരാണ് പാമ്പിൻകുഞ്ഞുങ്ങളെ ആദ്യം കണ്ടത്.
പിന്നീട് ട്രോമകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂനിറ്റ് പ്രവര്‍ത്തകരെ അറിയിച്ച് കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച വൈകീട്ടും ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. നിലത്തുവിരിച്ച ടൈലുകള്‍ക്കിടയില്‍ ചെറിയ ദ്വാരങ്ങളുള്ളതിനാൽ അതും പരിശോധിക്കും. ആശുപത്രി വളപ്പിലെ പുല്‍പ്പടര്‍പ്പുകളിൽനിന്ന് കയറിവന്നതാവാമെന്ന് കരുതുന്നു.
ആശങ്ക മാറ്റാൻ അടുത്ത ദിവസം ട്രോമകെയര്‍ പ്രവര്‍ത്തകരെ കൂട്ടി കൂടുതല്‍ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.