ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലെ ഇ.സി.ജി റൂമിൽ മൂർഖൻ
text_fieldsകോഴിക്കോട്: ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളിൽ മൂർഖനെ കണ്ടെത്തി. രോഗികളും ജീവനക്കാരും തലനാരിഴക്കാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ആശുപത്രിയിലെ ഇ.സി.ജി റൂമിലാണ് വിഷപ്പാമ്പിനെ കണ്ടത്.
മുറിയിലെ റാക്കിനിടയിലെ മൂര്‍ഖന്‍ പാമ്പിനെ ജീവനക്കാരനാണ് ശ്രദ്ധിച്ചത്.
ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന ആശുപത്രിയാണിത്. ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.
കോഴിക്കോട് ജില്ലയിൽ കോവിഡും പകർച്ചവ്യാധികളും കൂടുന്നു
കോഴിക്കോട്: ജില്ലയിൽ വീണ്ടും കോവിഡും മറ്റ് പകർച്ച വ്യാധികളും വർധിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കുന്നുമ്മൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് വ്യാപന ഭീതിയിലായി. മറ്റു പകർച്ചവ്യാധികളുമായി മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് കൂടാതെ എച്ച് 1 എൻ 1, മഞ്ഞപ്പിത്തം, ന്യൂമോണിയ, ഇൻഫ്ലുവൻസ ഉൾപ്പെടെ ബാധിച്ച് എൺപതോളം പേരാണ് ചികിത്സയിലുള്ളത്. ആഴ്ചയിൽ 30-40 പേരാണ് മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സക്ക് എത്തുന്നത്. അതിനിടെ ഷിഗല്ല ബാധിച്ച് പനങ്ങാട് പഞ്ചായത്തിലെ ആറു വയസ്സുകാരനും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.