നഷ്ടപരിഹാരം നൽകാതെ കൊക്കക്കോള കമ്പനി കേരളം വിടാനൊരുങ്ങുന്നു
text_fieldsപാലക്കാട്: നഷ്ടപരിഹാരം നൽകാതെ കൊക്കക്കോള കേരളം വിടാനൊരുങ്ങുന്നു. കോള ഫാക്ടറിയും കെട്ടിടവും ഉൾപ്പെടുന്ന ഭൂമി സർക്കാറിന് സൗജന്യമായി നൽകാമെന്നാണ് കമ്പനി സർക്കാറിനെ അറിയിച്ചുവെന്നാണ് സൂചന. കോളയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും സർക്കാർ തുടങ്ങി. നഷ്ട്ടപരിഹാരം നൽകാതിരിക്കാനാണ് കോള കമ്പനി ഭൂമി സർക്കാറിന് കൈമാറുന്നതെന്നാണ് സമരസമിതി പറയുന്നത്.
പ്ലാച്ചിമടയിലെ പരിസ്ഥിതി , മണ്ണ് , വെള്ളം എന്നിവ നശിപ്പിച്ചതിന് 216 കോടിരൂപയിലധികം കോക്കകോള കമ്പനി പ്ലാച്ചിമടക്കാർക്ക് നൽകണമെന്ന് 2011 ൽ നിയമസഭ ഐക്യകണ്‌ഠേനെ ബില്ല് പാസാക്കിയതാണ്. രാഷ്ട്രപതി ബില്ല് തിരിച്ചയച്ചതിനാൽ വീണ്ടും നിയമനിർമ്മാണം നടത്തണമെന്നാവശ്യപെട്ട് സമരം നടക്കുന്നതിനിടെയാണ് സർക്കാറിന് ഭൂമി കൈമാറാൻ നീക്കം നടക്കുന്നത്.
36.7 ഏക്കർ ഭൂമിയും , 35000 ചതുരശ്ര അടിയിലുള്ള കെട്ടിടവും സർക്കാറിന് കൈമാറാമെന്ന് കോള കമ്പനി അറിയിച്ചു. തുടർന്ന് ചിറ്റൂർ തഹസിൽദാറും താലൂക്ക് സർവ്വേയറും ഭൂമി അളന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറി. പ്ലാച്ചിമടക്കാർക്ക് നഷ്ട്ടപരിഹാരം നൽകാതിരിക്കനാണ് ഭൂമി കൈമാറ്റമെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഭൂമി സൗജന്യമായി സർക്കാറിന് നൽകിയാൽ നഷ്ട്ടപരിഹാരത്തിനായി നിയമ നിർമ്മാണം നടത്തില്ലെന്നും കോക്കകോള കമ്പനി കണക്ക് കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.