കൊക്കെയ്ൻ കടത്ത്: ഇടനിലക്കാരിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ശ്രമം
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ 25 കോടിയുടെ കൊക്കെയ്നുമായി പിടിയിലായ ഫിലിപ്പീൻ സ്വദേശിനി ബിയാഗ് ജോന്നയുടെ ടെലിഫോണിലേക്ക് ബ്രസീലിലെ സാവോപോളയിൽനിന്ന് എത്തിയ ഫോൺകാളുകളുടെ വിശദാംശങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് വഴി തേടും.
ഇതിന് സി.ബി.ഐ വഴിയാണ് കേന്ദ്ര നാർകോട്ടിക് കൺേട്രാൾ ബ്യൂറോ നടപടി സ്വീകരിക്കുക. സാവോപോളയിൽനിന്ന് നിരവധി കാളുകൾ ഇവരുടെ ഫോണിൽ കണ്ടെത്തിയിരുന്നു. ചില കാളുകൾ ഇൻറർനെറ്റ് വഴി വിളിച്ചതാണെന്ന് വ്യക്തമായി. ഇവർക്ക് കൊച്ചിയിൽ മൂന്നുദിവസം തങ്ങാൻ മുറി ബുക്ക് ചെയ്തതും ഓൺലൈൻ വഴി ടിക്കറ്റെടുക്കാൻ സഹായിച്ചതും ഒരാളാണെന്നാണ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
സാവോപോളയിൽനിന്നാണ് ഇന്ത്യയിലേക്ക് വലിയതോതിൽ കൊക്കെയ്ൻ എത്തുന്നത്. മൂന്നുമാസത്തിനിെട പിടിയിലായവരിൽ ഏറെപ്പേരും സാവോപോളയിൽനിന്നാണ് ഇത് കൊണ്ടുവന്നതെന്ന് വെളിപ്പെട്ടിരുന്നു.
ഹോങ്കോങ്ങിൽനിന്ന് 2013ൽ വിതരണം ചെയ്ത പാസ്പോർട്ടാണ് ഇവർ ഉപയോഗിച്ചത്. കഴിഞ്ഞദിവസം ആലുവ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരുന്നു.
ഫിലിപ്പീൻ ഭാഷേയ ഇവർക്ക് വശമുള്ളൂ. ഫിലിപ്പീൻ ഭാഷയിൽ പ്രാവീണ്യമുള്ളയാളുടെ സഹായത്തോടെ ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് നാർകോട്ടിക് കൺേട്രാൾ വിഭാഗം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.