കേരളത്തിലേക്ക് വൻ തോതിൽ കൊക്കെയ്ൻ എത്തുന്നു
text_fieldsനെടുമ്പാശ്ശേരി: രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് മാഫിയയുടെ കൊച്ചിയിലെ ഇടനിലക്കാരെ കണ്ടെത്താൻ ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് അന്വേഷണം ഉൗർജിതമാക്കി. കഴിഞ്ഞ ദിവസം കൊക്കെയ്നുമായി വെനിേസ്വല സ്വദേശി പിടിയിലായ സംഭവത്തെത്തുടർന്നാണിത്. കൊക്കെയ്നുമായി എത്തിയ ഇയാൾ കാക്കനാട് ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെനിന്ന് പിന്നീട് ഗോവയിലേക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ബ്രസീൽ കേന്ദ്രീകരിച്ചാണ് കൊക്കെയ്ൻ വിതരണ സംഘം പ്രവർത്തിക്കുന്നത്. രണ്ടുവർഷത്തിനിെട കൊക്കെയ്നുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ വിദേശികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് വെളിപ്പെട്ടത്. പല കേസുകളും പിടിക്കപ്പെടുന്നത് രഹസ്യവിവരം കിട്ടുമ്പോൾ മാത്രമാണ്. പരിശോധന ശക്തമാക്കിയെന്ന് ബോധ്യപ്പെട്ടതോടെ ഇപ്പോൾ കൊക്കെയ്ൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ ഇങ്ങനെ 64 ഗുളിക വിഴുങ്ങിയെത്തിയ ബ്രസീൽ സ്വദേശി പിടിയിലായിരുന്നു.
വിദേശത്തുനിന്ന് നേരിട്ട് വൻതോതിൽ കൊക്കെയ്ൻ എത്തുന്നത് കൊച്ചി മയക്കുമരുന്നിെൻറ പ്രധാനകേന്ദ്രമായി മാറുന്നുവെന്നതിെൻറ തെളിവുകൂടിയാണെന്ന് ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് ചൂണ്ടിക്കാട്ടുന്നു. വിദേശികൾക്ക് മുറി ബുക്ക് ചെയ്യുന്നതും മറ്റും ഇൻറർനെറ്റ് വഴി വിദേശത്തുനിന്നുതന്നെയാണ്. മയക്കുമരുന്ന് കൊണ്ടുവരുന്നവർ മറ്റുള്ളവരുമായി കാര്യമായി മൊബൈൽ ഫോണിലൂടെ ബന്ധപ്പെടുന്നുമില്ല. കൊച്ചി, ഗോവ എന്നിവിടങ്ങളിലുള്ള ഇടനിലക്കാർ ബ്രസീലിലുള്ള മയക്കുമരുന്ന് സംഘങ്ങളുമായി വാട്സ്ആപ്പ് വഴിയാണ് വിവരങ്ങൾ കൈമാറുന്നത്.
കൊച്ചിയിൽ വലിയതോതിൽ കൊക്കെയ്ൻ സംഭരണമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗോവയിലേതുപോലെ മയക്കുമരുന്ന് പാർട്ടികളും രഹസ്യമായി നിരന്തരം ഇവിടെ നടത്തപ്പെടാനുളള സാധ്യതയും കൂടുതലാണ്. കൊച്ചിയിൽ പാസ്പോർട്ട് കാലാവധി കഴിഞ്ഞിട്ടും തങ്ങുന്ന ആഫ്രിക്കൻ വംശജരെയും മറ്റും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.