കൊച്ചിയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി; കേരളത്തിലെ വലിയ ലഹരിവേട്ട
text_fieldsനെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ 15 കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി പിടിയിലായ പരഗ്വേ സ്വദേശി അലക്സിസ് റിഗാലഡോ ഫെർണാണ്ടസ് (30) അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയെന്ന് സൂചന. ഇയാൾ ആദ്യമായാണ് ഇന്ത്യയിൽ വരുന്നതെന്ന് പാസ്പോർട്ട് പരിശോധനയിൽ കണ്ടെത്തി. എന്നാൽ, ദുൈബയിൽ മയക്കുമരുന്ന് എത്തിച്ച് 4000 ഡോളർ കൈപ്പറ്റിയതായി നർക്കോട്ടിക് കൺേട്രാൾ ബ്യൂറോയുടെ (എൻ.സി.ബി) അന്വേഷണത്തിൽ മനസ്സിലായി.
3.654 കിലോ കൊക്കെയ്നുമായാണ് ഇയാൾ പിടിയിലായത്. ഇത്രയധികം കൊക്കെയ്ൻ സംസ്ഥാനത്ത് പിടികൂടുന്നത് ആദ്യമായാണ്. പരേഗ്വയിൽനിന്ന് മയക്കുമരുന്നുമായി ബ്രസീലിലെ സാവോ പോളോയിൽ എത്തിയശേഷം അവിടെനിന്നാണ് ദുൈബ വഴി കൊച്ചിയിൽ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഇയാൾ ഹോട്ടലിൽ വിശ്രമിച്ചശേഷം രാത്രി വീണ്ടും വിമാനത്താവളത്തിലെത്തുകയായിരുന്നു. രാത്രി 8.45നുള്ള ഇൻഡിഗോ വിമാനത്തിൽ ബംഗളൂരു വഴി ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ, സി.ഐ.എസ്.എഫ് നടത്തിയ ദേഹപരിശോധനയിൽ കുടുങ്ങുകയായിരുന്നു. നർക്കോട്ടിക് കൺേട്രാൾ ബ്യൂറോ ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിൽ എടുത്ത ഇയാളെ ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
മയക്കുമരുന്ന് ഒളിപ്പിച്ചത് കുടവയറെന്ന് തോന്നിക്കുംവിധം;
മൂന്ന് വിമാനത്താവളങ്ങളിലെ പരിശോധനയിലും കണ്ടെത്താനായില്ല
നെടുമ്പാശ്ശേരി: പരഗ്വായ്് സ്വദേശി 15 കോടിയുടെ കൊക്കൈയ്ൻ കടത്തിയത് കുടവയറെന്ന് തോന്നിക്കുംവിധം ശരീരത്തിൽ വിദഗ്ധമായി കെട്ടിവെച്ച്. മൂന്ന് വിമാനത്താവളങ്ങളിൽ പരിശോധന നടന്നിട്ടും മയക്കുമരുന്ന് കണ്ടെത്താനായില്ല. ബ്രസീലിലെ സാവോ പോേളായിൽനിന്ന് കയറിയ ഇയാൾ ദുൈബയിൽ ഇറങ്ങി വിമാനം മാറിക്കയറുകയായിരുന്നു. കൊച്ചിയിൽ വന്നിറങ്ങിയപ്പോഴും പിടിക്കപ്പെട്ടില്ല.
വയറിലും കാലിലുമാണ് മയക്കുമരുന്ന് കെട്ടിവെച്ചത്. മൂന്ന് പാക്കറ്റുകൾ വയറിൽ കെട്ടിവെച്ച് അതിനുമേൽ കുടവയർ കുറക്കാൻ ഉപയോഗിക്കുന്ന ബെൽറ്റ് ധരിച്ചു. അഞ്ച് ബെനിയനുകളും അണിഞ്ഞു. കുടവയറുള്ള ആളാണെന്നേ തോന്നിക്കൂ. കാൽമുട്ടിനുതാെഴ ഒാരോ പാക്കറ്റും കെട്ടിവെച്ചു. ക്രിക്കറ്റ്് കളിക്കാർ അണിയുന്ന ചെറിയ പാഡും കെട്ടിയിരുന്നു.
ദേഹപരിശോധനക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫുകാർ വസ്ത്രങ്ങൾ അഴിച്ചുപരിശോധിച്ചപ്പോഴാണ് വെളുത്ത പൊടി രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. നർക്കോട്ടിക്ക് കൺേട്രാൾ ബ്യൂറോ ഉദ്യോഗസ്ഥരെത്തിയാണ് കൊക്കെയിനാണെന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്ത ഇയാൾ സ്പാനിഷ് മാത്രമാണ് സംസാരിച്ചത്. സ്പാനിഷ് അറിയാവുന്ന ഒരാളെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഇയാൾ നെടുമ്പാശേരിയിൽ ഏറെ നേരം ഹോട്ടലിൽ തങ്ങിയിരുന്നു. ഈ സമയത്ത് ആരെങ്കിലും മയക്കുമരുന്ന് ഏറ്റവാങ്ങിയിരുന്നുവോയെന്ന് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.