പണിതിട്ടും പണിതിട്ടും തീരാതെ കൊച്ചി കാൻസർ സെൻറർ
text_fieldsെകാച്ചി: തറക്കല്ലിട്ട് ആറ് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ കൊച്ചി കാൻസർ സെൻറർ. 30 ശതമാനം മാത്രം പൂർത്തിയായ കെട്ടിടത്തിെൻറ നിർമാണം ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്. 2014 ആഗസ്റ്റിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തറക്കല്ലിട്ടപ്പോൾ, രണ്ട് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിൽ കാൻസർ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോൾ ഇഴയുന്നത്.
പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഒ.പി ആരംഭിക്കാനും അന്ന് നടപടിയെടുത്തു. എങ്കിലും സമയബന്ധിതമായി പണിപൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഭരണമാറ്റവുമുണ്ടായി. തുടർന്ന് 2016 നവംബർ ഒന്നിന് മെഡിക്കൽ കോളജിൽ ഒ.പി പ്രവർത്തനം ആരംഭിച്ചു. കൂടാതെ മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ഇതിലേക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തു. അതിന്ശേഷം വീണ്ടും 2018ൽ മേയിൽ, 390 കോടി ചെലവിൽ കെട്ടിടത്തിെൻറ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
400 കിടക്കകളും എട്ട് ഒാപറേഷൻ തിയറ്ററുകളും െഎ.സി.യുകളും ഒക്കെയായി 5000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ഇൻകെലിെൻറ മേൽനോട്ടത്തിൽ ആരംഭിച്ചു. ഇതോടെയാണ് നിർമാണത്തിെൻറ വേഗം നിലച്ചത്. ഇൗ രംഗത്ത് മുൻപരിചയമില്ലാത്ത സ്ഥാപനത്തെ ഏൽപിച്ചതുവഴി പ്രതീക്ഷകെട്ടു. കെട്ടിടത്തിെൻറ ഒരുഭാഗം രാത്രിയിൽ ഇടിഞ്ഞുവീഴുകയും ചെയ്തു. സംഭവം വിവാദമായതോടെ നിർമാണത്തിലെ അപാകത പരിശോധിക്കാൻ നിയമസഭ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഇലക്ട്രിക്കൽ പണികൾ നടത്തിയാൽ മാത്രമേ തുടർ നിർമാണങ്ങൾ ആരംഭിക്കാനാകൂ. ഇൗവർഷം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞത്. എന്നാൽ, അത് സാധിക്കണമെങ്കിൽ 500 തൊഴിലാളികൾ രാവുംപകലും അധ്വാനിക്കണം. എന്നാൽ, നൂറിൽതാഴെ തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ പണിചെയ്യുന്നത്. കാൻസർ സെൻററിെൻറ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ നടപടിയും ഇല്ല. ഇതിനിടെ കോവിഡ് വ്യാപനം കൂടിയായതോടെ മെഡിക്കൽ കോളജിലെ കാൻസർ ഒ.പി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒാപറേഷൻ കടവന്ത്രയിലെ സഹകരണ ആശുപത്രിയിലാണ് ഇപ്പോൾ നടക്കുന്നത്. ജനറൽ ആശുപത്രിയിലാണെങ്കിൽ ഇതുകൂടാതെ കാൻസർ വിഭാഗം ഉണ്ട്. ഇതോടെ എല്ലാം താളംതെറ്റിയ അവസ്ഥയിലാണിപ്പോൾ.
എറണാകുളെത്ത ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെൻറിെൻറ നേതൃത്വത്തിൽ പലതവണ സർക്കാറിനെ ഇൗ വിഷയങ്ങൾ ധരിപ്പിച്ചതാണ്. പുതിയ കെട്ടിടത്തിെൻറ നിർമാണം ഉടൻ പൂർത്തിയാക്കുക, കാൻസർ ചികിത്സ വിഭാഗം മെഡിക്കൽ കോളജിലേക്ക് മാറ്റുക, പുതിയ നിയമനങ്ങൾ നടത്തുേമ്പാൾ ഗവേഷണ പരിചയമുള്ള ഡോക്ടർമാരെ നിയമിക്കുക, നിയമനങ്ങൾക്കായി ദേശീയ അംഗീകാരമുള്ള കാൻസർ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.