അപകട കാരണം വാതക ചോർച്ച; അട്ടിമറിയില്ല
text_fieldsകൊച്ചി: കപ്പലിൽ പൊട്ടിത്തെറിക്ക് കാരണം വാതക ചോർച്ചയെന്ന് കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർ. അറ്റകുറ്റപ്പണി നടന്നിരുന്ന ടാങ്ക് സ്ഫോടനസ്വഭാവമില്ലാത്തതാണ്. ടാങ്കിനുള്ളിൽ വാതകം പടർന്നിട്ടല്ലാതെ പൊട്ടിത്തെറി സംഭവിക്കില്ല. ഏതുവാതകമാണെന്നും എങ്ങനെ ചോർെന്നന്നും അന്വേഷിക്കേണ്ടതുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തരസഹായമായി 10 ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ടാങ്കിനുള്ളിലാണോ പുറത്താണോ പൊട്ടിത്തെറി സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. പൊട്ടിത്തെറിക്ക് കാരണമായ വാതകം ടാങ്കിൽ എത്തിയതിനെക്കുറിച്ചും അന്വേഷിക്കും. വെൽഡിങ്ങിന് ഉപയോഗിക്കുന്ന ഓക്സിജൻ, അസെറ്റിലിൻ എന്നിവയുടെ സാന്നിധ്യം ടാങ്കിലുണ്ടായേക്കാം. ആഭ്യന്തര അന്വേഷണത്തിന് ഓപറേഷൻസ് ഡയറക്ടർ എൻ.വി സുരേഷ് ബാബുവിെൻറ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും പ്രത്യേക അന്വേഷണം നടത്തും. സാങ്കേതികതലത്തിെല അന്വേഷണത്തിന് ഷിപ്പിങ് മന്ത്രാലയത്തിെൻറ പ്രതിനിധികൾ ഉടനെത്തും. കപ്പലിന് മറ്റു നാശനഷ്ടം ഉണ്ടായിട്ടില്ല. അട്ടിമറി സംശയമില്ല. സുരക്ഷ വീഴ്ചയുള്ളതായും റിപ്പോർട്ടില്ല.
എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് കപ്പൽ അറ്റകുറ്റപ്പണി നടത്താറുള്ളത്. അപകടം തിരിച്ചറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടില്ല. രാവിലെ 9.15ന് കപ്പലിലെ എ.സി കമ്പാർട്ട്മെൻറ് ഭാഗത്ത് വാതക ചോർച്ചയുള്ളതായി അറിയിച്ച് ഫോൺ വന്നു. തീകൊണ്ടുള്ള എല്ലാ പണിയും നിർത്തിവെക്കാൻ അപ്പോൾതന്നെ അറിയിപ്പ് നൽകി. അഗ്നിരക്ഷ സേനക്കുംമറ്റും വിവരം കൈമാറുന്നതിനുമുമ്പേ പൊട്ടിത്തെറിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.