കപ്പൽ ശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിൻ വാതകം
text_fieldsകൊച്ചി: കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കിടെ കപ്പലിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം അസറ്റലിൻ വാതക ചോർച്ചയെന്ന് ഫോറൻസിക് റിപ്പോർട്ട്. കപ്പലിലെ എ.സി കമ്പാർട്ട്മെൻറിലാണ് വാതക ചോർച്ചയുണ്ടായതെന്നും ഫോറൻസിക് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമേ അന്തിമ റിപ്പോർട്ട് തയാറാക്കൂ.കപ്പലിനടിയിലെ വാട്ടർ ബല്ലാസ്റ്റ് ടാങ്കിലാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, ടാങ്കുമായി ഒരു ബന്ധവുമില്ലെന്ന് ഫോറൻസിക് വിദഗ്ധർ സ്ഥിരീകരിച്ചു.
ടാങ്കിന് സമീപത്തെ എ.സി കമ്പാർട്ട്മെൻറിൽ അസറ്റലിൻ വാതകത്തിെൻറ സാന്നിധ്യമുണ്ടായിരുന്നതായി പരിശോധനയിൽ വ്യക്തമായി. എന്നാൽ, വാതകത്തിന് തീപിടിച്ചത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അന്നേദിവസം നടത്തിയ സുരക്ഷ പരിശോധനയുടെ വിവരങ്ങളും വാതകചോർച്ചക്കുള്ള സാധ്യതകളും കപ്പൽശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി വിശകലനം ചെയ്താലേ അന്തിമ നിഗമനത്തിൽ എത്താനാകൂ.
ഗ്യാസ് കട്ടറിൽനിന്ന് തലേദിവസംതന്നെ അസറ്റലിൻ ചോർന്ന് എ.സി കമ്പാർട്ട്മെൻറിൽ നിറഞ്ഞിരിക്കാമെന്നും ഇത് സുരക്ഷ പരിശോധനയിൽ കണ്ടെത്താൻ കഴിയാതെ പോയതാകാം ദുരന്തത്തിന് വഴിവെച്ചതെന്നും പരിശോധനക്കെത്തിയ ചില ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വിഭാഗം എന്നിവയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.