കൊക്കൂൺ 2021; 12-13 തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ
text_fieldsതിരുവനന്തപുരം: സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കേരള പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14ാം പതിപ്പ് ചീഫ് ഓഫ് ഡിഫൈൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉദ്ഘാടനം ചെയ്യും. നവംബർ 12-13 തീയതികളിൽ വെർച്വൽ പ്ലാറ്റ് ഫോമിലാണ് കോൺഫറൻസ്.
യു.എ.ഇ ഗവൺമെന്‍റിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, യു.എ.ഇ റോയൽ ഓഫിസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്.ഇ. തോമസ് സലേഖി, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ, ടെക് മഹേന്ദ്ര എം.ഡി ആൻഡ് സി.ഇ.ഒ സി.പി. ഗുർനാനി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.
ഡി.ജി.പി അനിൽകാന്ത്, എ.ഡി.ജിപിയും കൊക്കൂൺ ഓർഗനൈസറുമായ മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. ഡബ്ല്യു.ഡബ്ല്യു.ഇ ഹാൽ ഒഫ് ഫാർമർ ആൻഡ് പ്രഫഷനൽ വെർസ്റ്റിങ് പ്രമോട്ടർ എക്സിക്യൂട്ടീവ് ഇ.എഫ്.എഫ്. ജെറേറ്റ് സെലിബ്രറേറ്റി ഗസ്റ്റ് ആയിരിക്കും. കോൺഫറൻസിനോട് മുന്നോടിയായി 10, 11 തീയതികളിൽ വിവിധ സൈബർ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന പ്രീ കോൺഫറൻസും നടക്കും.
അതിജീവനം, അഭിവൃദ്ധി, അനുരൂപനം എന്നതാണ് ഇത്തവത്തെ കോൺഫറൻസിന്‍റെ പ്രമേയം. ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധ മാർഗങ്ങളുമാണ് കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്.
കഴിഞ്ഞ മാസം ആരംഭിച്ച രജിസ്ട്രേഷനിൽ ഇതുവരെ 5000 പേർ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ സൗജന്യമാണ്. എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്ക് വേണ്ടിയും വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും.
കേരള പൊലീസിന്‍റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://india.c0c0n.org/2021/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.