Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെളിച്ചെണ്ണയില്‍...

വെളിച്ചെണ്ണയില്‍ മായം; 51 ബ്രാൻഡുകള്‍ കൂടി നിരോധിച്ചു 

text_fields
bookmark_border
വെളിച്ചെണ്ണയില്‍ മായം; 51 ബ്രാൻഡുകള്‍ കൂടി നിരോധിച്ചു 
cancel

തി​രു​വ​ന​ന്ത​പു​രം: മാ​യം ക​ല​ർ​ന്ന​െ​ത​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ 51 ക​മ്പ​നി​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ വി​ല്‍പ​ന സം​സ്ഥാ​ന​ത്ത്  നി​രോ​ധി​ച്ചു. ഇ​വ​യു​ടെ ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ല്‍പ​ന എ​ന്നി​വ​യാ​ണ്​  ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മീ​ഷ​ണ​ര്‍ എം.​ജി. രാ​ജ​മാ​ണി​ക്യം നി​രോ​ധി​ച്ച​ത്. 

പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ൾ കൂ​ടാ​തെ ത​മി​ഴ്​​നാ​ട്​​അ​തി​ർ​ത്തി​യോ​ട്​ ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും​ പ്ര​വ​ർ​ത്തി​ക്കു​ന്ന  ക​മ്പ​നി​ക​ളാ​ണ്​ ഏ​റെ​യും. പൊ​തു​ജ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ്​​ സ്​​റ്റാ​ന്‍ഡേ​ര്‍ഡ്‌​സ് ആ​ക്ട് 2006  പ്ര​കാ​രം  നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്​​ച നി​രോ​ധി​ച്ച 51 ബ്രാ​ൻ​ഡു​ക​ൾ കൂ​ടാ​തെ ജൂ​ൺ ആ​ദ്യം 45 ബ്രാ​ൻ​ഡ്​​ വെ​ളി​ച്ചെ​ണ്ണ കൂ​ടി മാ​യം ക​ല​ർ​ന്ന​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​​​​​െൻറ പേ​രി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​വി​ഭാ​ഗം നി​രോ​ധി​ച്ചി​രു​ന്നു.

നി​രോ​ധി​ച്ച ബ്രാ​ൻ​ഡു​ക​ള്‍ ചു​വ​ടെ:

100 ശ​ത​മാ​നം നാ​ച്വ​റ​ൽ പൗ​ര്‍ണ​മി ഡ​ബി​ള്‍ ഫി​ൽ​േ​ട്ട​ഡ്​ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ (കാ​സ​ർ​കോ​ട്​), ബി.​എ​സ്.​ആ​ര്‍ പ്രീ​മി​യം ക്വാ​ളി​റ്റി  (ധ​ർ​മ​പു​രം), മ​ഹാ​രാ​സി (മു​ത്തൂ​ർ), കേ​ര നാ​ളി​കേ​രം വെ​ളി​ച്ചെ​ണ്ണ  (കൊ​ച്ചി), കേ​ര മൗ​ണ്ട് (പാ​ല​ക്കാ​ട്), കേ​ര​വൃ​ക്ഷ (പാ​ല​ക്കാ​ട്), കേ​ര ടോ​പ് (കൊ​ച്ചി), കേ​ര​സ്വാ​ദ് വെ​ളി​ച്ചെ​ണ്ണ ഗോ​ൾ​ഡ് (കൊ​ച്ചി), കേ​ര​ലൈ​ഫ് (ഗോ​വി​ന്ദ​പു​രം), കെ.​പി.​എ​ന്‍  സു​ധം  (കൊ​ച്ചി), ഫ്ര​ഷ് കേ​ര ഗോ​ള്‍ഡ് പ്യൂ​ര്‍  (പാ​ല​ക്കാ​ട്), കേ​ര സ്​​റ്റാ​ര്‍   (ഗോ​വി​ന്ദ​പു​രം), എ​സ്.​ജി.​എ​സ് സിം​ബ​ല്‍ ഒാ​ഫ്​ ക്വാ​ളി​റ്റി കേ​ര പ്രീ​മി​യം (പാ​ല​ക്കാ​ട്), കേ​ര​രു​ചി ഡ​ബി​ള്‍ ഫി​ല്‍േ​ട്ട​ഡ്​  (അ​ടൂ​ർ)‍, കേ​ര വി​ൻ  (ആ​ലു​വ)‍, കേ​ര റി​ച്ച് (പാ​ല​ക്കാ​ട്), കേ​ര പ്രീ​മി​യം  (പാ​ല​ക്കാ​ട്), കേ​ര​ഭാ​ര​ത്  (ഗോ​വി​ന്ദ​പു​രം), കേ​ര കി​ങ്  (പാ​ല​ക്കാ​ട്), മാ​ല​തീ​രം നാ​ച്വ​റ​ല്‍   (പാ​ല​ക്കാ​ട്), റോ​യ​ല്‍ കു​ക്ക്  (മ​ല​പ്പു​റം), കേ​ര കോ ​പ്യൂ​ർ  (ഷൊ​ർ​ണൂ​ർ), ഭ​ര​ണി ഗോ​ള്‍ഡ് (മു​ണ്ടൂ​ർ), കൊ​ച്ചി​ന്‍ ഡ്രോ​പ്‌​സ് (പാ​ല​ക്കാ​ട്), ഗം​ഗ ഗോ​ള്‍ഡ് നാ​ച്വ​റ​ൽ (തി​രു​പ്പൂ​ർ)‍, എ​സ്.​എം.​എ​സ് കോ​ക്ക​ന​ട്ട്​ ഒാ​യി​ൽ (വെ​ള്ള​ക്കോ​വി​ൽ), എ​സ്.​കെ.​എ​സ് ആ​യു​ഷ്  (കോ​ഴി​ക്കോ​ട്), സി​ല്‍വ​ര്‍ ഫ്ലോ  (​പാ​ല​ക്കാ​ട്), കാ​വേ​രി  (പാ​ല​ക്കാ​ട്), എ​വ​ര്‍ഗ്രീ​ൻ  (ഗോ​വി​ന്ദ​പു​രം)‍, കേ​ര ഹ​ണി  (കോ​യ​മ്പ​ത്തൂ​ർ), കെ.​എം.​ടി  (പാ​ല​ക്കാ​ട്), കോ​കോ ഡ്രോ​പ്‌​സ് (കോ​യ​മ്പ​ത്തൂ​ർ), ഡ്രീം ​കേ​ര  (പാ​ല​ക്കാ​ട്), വെ​ല്‍ക്കം കു​റ്റ്യാ​ടി (കോ​ഴി​ക്കോ​ട്), എ​സ്.​കെ​സ് പ്രി​യം  (കോ​ഴി​ക്കോ​ട്), കോ​കോ രു​ചി   (മ​ല​പ്പു​റം), മ​ല​ബാ​ര്‍ പി.​എ​സ് ഗോ​ള്‍ഡ് പ്രീ​മി​യം (മേ​ലാ​റ്റൂ​ർ), എ​ല്‍.​പി.​എം കേ​ര ഡ്രോ​പ്‌​സ്  (കൊ​ച്ചി), കോ​കോ സ്​​മൃ​തി (പാ​ല​ക്കാ​ട്), കേ​ര ഉ​ചി (അ​ടൂ​ർ), കേ​ര​ള ന​ന്മ (പാ​ല​ക്കാ​ട്), പി.​വി.​എ​സ് പ്രീ​തി (കോ​ഴി​ക്കോ​ട്), ലൈ​വ് ഓ​ണ്‍   (ക​ണ്ണൂ​ർ), കേ​ര മ​ഹി​മ (മ​ല​പ്പു​റം), സം ​സം ബ്രാ​ന്‍ഡ്   (ക​ണ്ണൂ​ർ), രാ​ഗ്  (ആ​ല​പ്പു​ഴ), ഈ​സി (കോ​ഴി​ക്കോ​ട്), കോ​ക്കോ​വി​റ്റ എ​ഡി​ബി​ള്‍  (എ​റ​ണാ​കു​ളം), എ.​എം  (കോ​ഴി​ക്കോ​ട്), കേ​ര​റാ​ണി (തൃ​ശൂ​ർ). 

പേര്​ മാറ്റി ഇറക്കിയ 5000 ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി 
ചെ​ർ​ക്ക​ള: നി​രോ​ധി​ച്ച വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡ്​​ പേ​ര്​ മാ​റ്റി ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​​നി​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്​ പി​ടി​കൂ​ടി. ബേ​ർ​ക്ക​യി​ലെ സ​ന ട്രേ​ഡേ​ഴ്​​സ്​ എ​ന്ന സ്വ​കാ​ര്യ വെ​ളി​ച്ചെ​ണ്ണ ഗോ​ഡൗ​ണി​ൽ​നി​ന്നാ​ണ്​ 5000 ലി​റ്റ​ർ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ച്ച അ​ഫി​യ കോ​ക്ക​ന​ട്ട്​ ഒാ​യി​ൽ പേ​ര്​ മാ​റ്റി ‘കേ​ര വാ​ലീ​സ്​ അ​ഗ്​​മാ​ർ​ക്ക്​ സ​ർ​ട്ടി​ഫൈ​ഡ്​ പ്രൊ​ഡ​ക്​​ട്​’ എ​ന്ന പേ​രി​ലാ​ണ്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വീ​ണ്ടും വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. ബേ​ർ​ക്ക​യി​ലെ മു​ഹ​മ്മ​ദ്​ ന​വാ​സി​​​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്​ സ​ന ട്രേ​ഡേ​ഴ്​​സ്. 80 ശ​ത​മാ​നം പാം ​ഒാ​യ​ലും 20 ശ​ത​മാ​നം വെ​ളി​ച്ചെ​ണ്ണ​യും ചേ​ർ​ത്താ​ണ്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ  വി​പ​ണി​യി​​ലെ​ത്തി​ച്ച​ത്. 

പാ​ല​ക്കാ​െ​ട്ട അ​ഫി​യ കോ​ക്ക​ന​ട്ട്​ ഒാ​യി​ൽ ക​മ്പ​നി​യി​ൽ​നി​ന്ന്​ ര​ണ്ടു​ത​വ​ണ മാ​യം​ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ ഇൗ ​വെ​ളി​ച്ചെ​ണ്ണ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്. ക​മ്പ​നി​യു​ടെ ഒ​രു​ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ​​ക്ക്​ 190 രൂ​പ​യാ​ണ്​ വി​ല. ര​ണ്ട്​ ലി​റ്റ​റി​​​​​െൻറ പാ​ക്ക​റ്റ്​ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന​യു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ സി.​എ. ജ​നാ​ർ​ദ​ന​ൻ, ഫു​ഡ്​ സേ​ഫ്​​റ്റി ഒാ​ഫി​സ​ർ നി​ത്യ ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​താ​നും ആ​ഴ്​​ച​ക​ൾ​ക്കു മു​മ്പ്​​ കാ​സ​ർ​കോ​ട്​ ന​ഗ​ര​ത്തി​ലെ ചി​ല ക​ട​ക​ളി​ൽ​നി​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ പി​ടി​കൂ​ടി​യി​രു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoconut oilbannedmalayalam news
News Summary - coconut oil banned- kerala news
Next Story