ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിെച്ചണ്ണ ബ്രാൻഡുകൾ നിരോധിച്ചു
text_fieldsകോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു. ഫേമസ് കുറ്റ്യാടി, ലൈഫ് കുറ്റ്യാടി, കേര കുറ്റ്യാടി (മൂന്നും കുറ്റ്യാടി ഒായിൽ മിൽസ് ഇറക്കുന്നത്), എസ്.എഫ്.പി ലാവണ്യ (ശ്രീലക്ഷ്മി ഫുഡ് പാക്കിങ്), ഗ്രീൻ മൗണ്ടൈൻ (വിഷ്ണുമായ േട്രഡേഴ്സ്, പാലക്കാട്) എന്നീ ബ്രാൻഡുകൾക്കാണ് ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നിരോധനം. നിരോധിച്ച വെളിച്ചെണ്ണ സംഭരിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ അെഞ്ചണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിെന തുടർന്നാണ് നടപടി. ഇൗ ബ്രാൻഡുകളിൽ വിലകുറഞ്ഞ മറ്റു എണ്ണകൾ കലർത്തിയിട്ടുണ്ടെന്നും യഥാർഥ വെളിച്ചെണ്ണയുെട ഗുണമില്ലെന്നും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണർ പി.കെ. ഏലിയാമ്മ പറഞ്ഞു. നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.2017 ഏപ്രിൽ മുതൽ 2018 എപ്രിൽ വരെയുള്ള കാലയളവിൽ ജില്ലയിൽ നടന്ന പരിശോധനയിലും ചില ബ്രാൻഡുകളിൽ മായം കണ്ടെത്തിയിരുന്നു.
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട കമ്പനികൾക്കെതിരെ കേസെടുത്ത് നടപടി തുടർന്നിട്ടും ഇത്തരം കമ്പനികൾ വീണ്ടും തലപൊക്കുകയാണ്. നിലവിൽ കൊപ്രയാട്ടിയ വെളിച്ചെണ്ണക്ക് ചില്ലറ വിപണിയിൽ 200 രൂപക്കടുത്ത് വരുേമ്പാൾ വ്യാജ കമ്പനികളുടെ വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ് സാധാരണക്കാരെ ആകർഷിക്കുന്നത്. ലാഭം കൂടുതലായതിനാൽ പല കച്ചവടക്കാരും ഇത്തരം കമ്പനികളെ ആശ്രയിക്കുന്നു.
നിരോധിച്ചവ പുതിയ പേരിൽ വിപണിയിൽ
കോഴിക്കോട്: നിേരാധിച്ച വെളിച്ചെണ്ണ ബ്രാൻഡുകൾ വീണ്ടും പല പേരുകളിൽ വിപണിയിലെത്തുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നാദാപുരത്തെ മൊത്ത വിതരണ കേന്ദ്രത്തിൽനിന്ന് 390 ലിറ്റർ മായംചേർത്ത വെളിച്ചെണ്ണ പിടികൂടിയിരുന്നു. നിരോധിച്ചതാണ് ഇതെന്ന് പിന്നീട് മനസ്സിലായി. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വീണ്ടും വിപണിയിലെത്തിക്കാനായിരുന്നു നീക്കം. ഒരു കമ്പനിയിൽ നിന്നുതന്നെ ഒന്നിലധികം പേരുകളിൽ വിപണനം നടത്തിയാണ് പല വ്യാജ ബ്രാൻഡുകളും പിടിമുറുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.