പരിശോധനകൾ പ്രഹസനം; നിലവാരമില്ലാത്ത വെളിച്ചെണ്ണ വിപണി കൈയടക്കുന്നു
text_fieldsതിരുവനന്തപുരം: പരിശോധനകൾ പ്രഹസനമായതോടെ വിപണി കൈയടക്കുന്നത് നിലവാരമില്ലാത്ത വെളിച്ചെണ്ണകൾ. ഒരു കിലോക്ക് വില 200 ലേക്ക് കടന്നിരിക്കുേമ്പാഴും ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ ഉപയോഗിക്കേണ്ട സാഹചര്യമാണ്. മുപ്പതോളം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിലവാരമില്ലാത്തതിെൻറയോ മായം കലര്ന്നതിെൻറയോ പേരില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഇൗവർഷം തുടക്കത്തിൽ സംസ്ഥാനത്ത് നിരോധിച്ചിരുന്നെങ്കിലും ആ കമ്പനികളൊക്കെ പുതിയ പേരുകളില്‍ വിപണിയില്‍ സജീവമാണ്. ഒരു ലൈസന്‍സ് ഉപയോഗിച്ച് ഒന്നിലധികം ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കാമെന്ന പഴുതാണ് ഇവിടെ ഉപയോഗിക്കുന്നത്. എന്നാൽ, പുതിയ ബ്രാൻഡുകളിലെത്തുന്ന വെളിച്ചെണ്ണകളുടെ ഗുണമേന്മ പരിശോധന ഇപ്പോൾ നടക്കുന്നില്ല. പരിശോധന വ്യാപകമായിരുന്ന സമയത്ത് മായം ചേര്‍ക്കുന്നതിന് പകരം വെളിച്ചെണ്ണക്കൊപ്പം നിലവാരമില്ലാത്ത എണ്ണ കലർത്തി വിപണിയിൽ എത്തിച്ചിരുന്നു. ഇത് പിടിക്കപ്പെട്ടാല്‍ പിഴമാത്രമേ ഇൗടാക്കാൻ കഴിയൂ.
വന്‍തോതില്‍ വില്പനക്കെത്തിക്കുന്നവര് ചെറിയതുക പിഴയടച്ച് വീണ്ടും ഇത്തരം വെളിച്ചെണ്ണ വിപണിയിലെത്തിക്കുകയാണ് പതിവ്. ആര്.ഡി.ഒമാരും സബ് കലക്ടര്‍മാരുമാണ് പിഴയിടുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഏതാനും മാസംമുമ്പ് നടത്തിയ റെയ്ഡിൽ ശേഖരിച്ച സാംപിളുകൾ ഹൈദരാബാദിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ലാബില്‍ പരിശോധിച്ചിരുന്നു. ഇതിൽ പെട്രോളിയം ഉൽപന്നമായ പാരഫിെൻറയോ വൈറ്റ് ഓയിലിെൻറയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍ തീരെ, നിലവാരമില്ലാത്ത മറ്റ് എണ്ണകള്‍ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്താനായി. തമിഴ്നാട്ടിലെ കാങ്കയത്തുനിന്ന് ദക്ഷിണേന്ത്യയിലെ മിക്കയിടങ്ങലിലേക്കും വന്‍തോതില്‍ എണ്ണയെത്തുന്നുണ്ട്. പാം കെര്ണല് ഓയില്‍, പാം ഓയില്‍ ഉൾപ്പെടെ ഭക്ഷ്യഎണ്ണ അതില്‍ കലര്‍ത്തിയാണ് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ലാബ് പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കണ്ടെത്താനാകില്ല. പകരം നിലവാരമില്ലായ്മയാകും കണ്ടെത്തുക. ഇതിന് പിഴയീടാക്കാന്‍ മാത്രമേ ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്നുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനു പുറമേ വിവരങ്ങൾ മുന്‍കൂട്ടി ചോര്‍ന്നുപോകുന്നത് പരിശോധനകളും പ്രഹസനമാക്കുകയാണ്. അതേ സമയം, പുതിയ സാഹചര്യത്തില്‍ സ്പെഷല്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.