പച്ചത്തേങ്ങ സംഭരണം ആറുമുതൽ
text_fieldsതിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണം ജൂലൈ ആറിന് ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുന ിൽകുമാർ അറിയിച്ചു. കോഴിക്കോട്ട് ഇതിെൻറ ഉദ്ഘാടനം നടക്കും. ഇതിനായി സൊസൈറ്റിക ളെ തെരഞ്ഞെടുത്തിട്ടുണ്ട്. കിലോക്ക് 27 രൂപ നിരക്കിലാണ് സംഭരണമെന്നും കെ.സി. ജോസഫിെൻ റ സബ്മിഷന് മറുപടി നൽകി.
വാണിജ്യബാങ്കുകളിൽനിന്ന് എടുത്ത കാർഷികകടങ്ങളും ക ടാശ്വാസ കമീഷെൻറ പരിധിയിൽ കൊണ്ടുവരാമെന്ന് സംസ്ഥാനതല ബാേങ്കഴ്സ് സമിതി സമ്മതിച്ചിട്ടുണ്ടെന്ന് മോൻസ് ജോസഫിനെ മന്ത്രി അറിയിച്ചു. ഇതിെൻറ നടപടികൾ പൂർത്തിയായിവരുകയാണ്. സഹകരണ ബാങ്കുകളിലെ കാർഷിക കടങ്ങളുടെ പരിധി രണ്ട് ലക്ഷമായി വർധിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. സിനിമാമേഖലയിലെ അനുപേക്ഷണീയമല്ലാത്ത പ്രവണതകൾ നിയന്ത്രിക്കാൻ സിനിമ െറഗുേലറ്ററി അതോറിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഇതിന് ശിപാർശ നൽകാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുെട റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തീരുമാനിക്കും.
ജൂനിയർ ആർട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിഷയം ഇതിെൻറ പരിധിയിൽവരുമെന്നും കെ.ബി. ഗണേഷ്കുമാറിെൻറ സബ്മിഷന് മറുപടി നൽകി.
മലബാർ ദേവസ്വം ബോർഡ് ശക്തിപ്പെടുത്തുംവിധം നിയമഭേദഗതി അടുത്ത നിയമസഭസമ്മേളനത്തിൽ കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജീവനക്കാർക്ക് 2000 രൂപ ഇടക്കാലാശ്വാസം അനുവദിച്ചിട്ടുണ്ടെന്നും കെ.എൻ.എ. ഖാദറിെൻറ സബ്മിഷന് മറുപടി നൽകി.
മലയോര ഹൈവേക്ക് വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ എട്ടിന് വനം-മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. കേന്ദ്രാനുമതി ലഭിേക്കണ്ട വിഷയവും ഇതിലുണ്ട്. ആവശ്യമായ നടപടി എടക്കുമെന്നും സി.കെ. ശശീന്ദ്രെൻറ സബ്മിഷന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.