കാപ്പി വിളവെടുപ്പ്: പഠനം നിർത്തി കുട്ടികൾ തോട്ടങ്ങളിലേക്ക്
text_fieldsകൽപറ്റ: കാപ്പി വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ ആദിവാസി കുട്ടികൾ രക്ഷിതാക്കളോടൊപ്പം കൂട്ടത്തോടെ തോട്ടങ്ങളിലേക്ക്. വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്.
രക്ഷിതാക്കളോടപ്പം കുട്ടികളും ജോലിക്ക് പോവുന്നത് പല ഊരുകളിലും കാണാം. ടി.വി അടക്കം സൗകര്യങ്ങൾ കോളനികളിലും വായനശാലകളിലും സർക്കാറും സന്നദ്ധ സംഘടനകളും മുൻകൈയെടുത്ത് സ്ഥാപിച്ചെങ്കിലും ക്ലാസുകൾ പലരും ശ്രദ്ധിക്കുന്നില്ല.
രാവിലെ വാഹനങ്ങളുമായി കോളനികളിൽ എത്തുന്ന കരാറുകാരോെടാപ്പം സ്വകാര്യ തോട്ടങ്ങളിൽ ജോലി തേടി പോവുന്ന രക്ഷിതാക്കളും കുട്ടികളിൽ ഭൂരിഭാഗവും വൈകീട്ടോടെയാണ് കോളനികളിൽ എത്തുന്നത്.
വൈത്തിരി താലൂക്കിലെ വയനാംകുന്ന്, ഇടിയംവയൽ, മൈലാടി, പടവുരം കോളനികൾ ഇതിന് ഉദാഹരണമാണ്. പലർക്കും കഴിഞ്ഞുപോയ പാഠഭാഗങ്ങൾ എെന്തന്ന് പോലും അറിയാത്ത അവസ്ഥയാണ്. കാപ്പി പറിക്കാൻ കിലോക്ക് ആറു രൂപ വരെ പലർക്കും കിട്ടുന്നുണ്ട്. മുതിർന്നവർ പറിക്കുന്ന കാപ്പിക്കുരു നിലത്ത് വീഴുന്നത് പെറുക്കുന്നത് കുട്ടികളാണ്. പണം കിട്ടുന്നത് അവരെ ജോലിക്ക് പോവുന്നതിന് േപ്രരിപ്പിക്കുന്നു. പണിയ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഇതിൽ കൂടുതലും.
പണം കിട്ടുന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിൽ ബാധിച്ചിട്ടുണ്ട്. കോവിഡ് മൂലം സ്കൂളുകൾ കഴിഞ്ഞ മാർച്ചിൽ അടച്ചതോടെ പല ഭാഗങ്ങളിലും ആദിവാസി കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്കവരും കുടുംബത്തിനൊപ്പം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
ജനുവരി ഒന്നു മുതൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ആരംഭിെച്ചങ്കിലും പട്ടികവർഗ വിഭാഗത്തിൽ പഠനം പലയിടത്തും അവതാളത്തിലാണ്.
ആദിവാസി മേഖലയിലെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാനും കൊഴിഞ്ഞുപോക്ക് തടയാനും പഠനം മെച്ചപ്പെടുത്താനും നിരവധി പദ്ധതികൾ ഉണ്ട്. എന്നാൽ, കാര്യങ്ങൾ സാധാരണ നിലയിലായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.