Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോയമ്പത്തൂരിൽ കാറും...

കോയമ്പത്തൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്​ നാല്​ മലയാളികൾ മരിച്ചു

text_fields
bookmark_border
കോയമ്പത്തൂരിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്​ നാല്​ മലയാളികൾ മരിച്ചു
cancel
camera_altphoto for representation

കോയമ്പത്തൂർ: മധുക്കര ഇൗച്ചനാരിക്ക്​ സമീപം എൽ ആൻഡ്​ ടി ബൈപാസ്​ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ കുട്ടികൾ ഉൾപ്പെടെ നാല്​ മലയാളികൾ മരിച്ചു. പാലക്കാട്​ നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50)​, ആദിഷ (12), മീര (37), ഋഷികേശ് ​(ഏഴ്​) എന്നിവരാണ്​ മരിച്ചത്​.

കേരളത്തിൽനിന്ന്​ കാറിൽ കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക്​ പോവുകയായിരുന്ന കുടുംബത്തിൽ​പെ​ട്ട എട്ടംഗ സംഘമാണ്​​ അപകടത്തിൽപെട്ടത്​.

വ്യാഴാഴ്​ച രാത്രി ഒമ്പതോടെ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വിപിൻ ജോർജ് (43)​, നിരഞ്​ജൻ (11), രാജ (44), ആതിര (16) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെട്ടിപാളയം പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentcoimbatore
News Summary - coimbatore accident death-kerala news
Next Story