ആനന്ദ നിമിഷം സങ്കടത്തിന് വഴിമാറി
text_fieldsപാലക്കാട്: മരുമകൾക്ക് ദുബൈയിലേക്ക് നഴ്സിങ് ജോലിക്ക് പോകാനുള്ള പ്രധാന കടമ ്പ കടന്നതിെൻറ ആഹ്ലാദത്തിലായിരുന്നു േറാസ്ലിൻ. ബംഗളൂരുവിൽനിന്ന് പുറപ്പെടുംമുമ ്പ് മരുമകൾ സോന, എം.ഒ.എച്ച് പരീക്ഷ പാസായതിെൻറ സന്തോഷം അവർ ഫോണിൽ വീട്ടുകാരെ വിളി ച്ചറിയിക്കുകയും ചെയ്തു. എന്നാൽ, ആനന്ദ നിമിഷങ്ങൾ അധികം കഴിയുംമുേമ്പ സങ്കടങ്ങളി ലേക്ക് വഴിമാറി. കോയമ്പത്തൂർ അവിനാശിക്ക് സമീപം കെണ്ടയ്നർ ലോറി, കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ചുണ്ടായ അപകടം 61കാരി റോസ്ലിയുടെ ജീവനെടുത്തു. മരുമകൾ സോന സണ്ണിക്ക് തലക്കും ഇടുപ്പിനും സാരമായ പരിക്കുണ്ട്. കൂടെയുണ്ടായിരുന്ന സോനയുടെ ആറു വയസ്സുകാരൻ മകൻ അലൻ സണ്ണി പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നഴ്സാണ് 29കാരി സോന. ഭർത്താവ് സണ്ണി ഗൾഫിലായതിനാൽ ഇവരുടെ ജോലി സൗകര്യത്തിന് തൃശൂർ കുട്ടല്ലൂർ ഹിൽ ഗാർഡനിൽ വാടക വീട്ടിലാണ് താമസം. ഒരു വർഷത്തോളമായി റോസ്ലിൻ മരുമകളോടൊപ്പമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് തൃശൂരിൽ നിന്നാണ് റോസ്ലിനും സോനയും അലനും ബംഗളൂരുവിലേക്ക് പോയത്. ട്രെയിൻ യാത്രയിൽ റോസ്ലിയുടെ സഹോദരി ഗ്രേസിയുടെ മകൻ സിേജായും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സോനക്ക് യു.എ.ഇ സർക്കാറിെൻറ എം.ഒ.എച്ച് (മെഡിക്കൽ ഒാഫിസർ ഒാഫ് ഹെൽത്ത്) എഴുത്തുപരീക്ഷ.
പിറ്റേന്ന് പകൽ മുഴുവൻ ബംഗളൂരുവിൽ കറങ്ങി വൈകീട്ട് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. െട്രയിനിൽ ബർത്ത് കിട്ടാത്തതിനാലാണ് യാത്ര വോൾവോയിലേക്ക് മാറ്റിയത്. മടക്കയാത്രയിൽ റോസ്ലിയും സോനയും അലനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിജോ ബംഗളൂരുവിൽ തങ്ങി. തൃശൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. സോനക്ക് ദുബൈയിലേക്ക് നഴ്സിങ് ജോലിക്ക് ഏപ്രിലോടെ പോകാൻ വിസ ശരിയായിരുന്നു. ഇതിനുള്ള അഭിമുഖം എറണാകുളത്ത് പൂർത്തിയായിരുന്നു. ബംഗളൂരുവിൽ എം.ഒ.എച്ച് പരീക്ഷയെന്ന കടമ്പകൂടി കടന്നതിെൻറ അത്യാഹ്ലാദത്തിന് അൽപനേരത്തെ ആയുസ്സേ ഉണ്ടായുള്ളൂ.
പുലർച്ച ഉറക്കത്തിലായ സമയത്തായിരുന്നു അപകടം. റോസ്ലിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. സാരമായ പരിക്കേറ്റ സോനയെ പാലക്കാട് പാലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിേലക്ക് മാറ്റി. ഭർത്താവ് സണ്ണി വ്യാഴാഴ്ച വൈകീേട്ടാടെ സൗദിയിൽനിന്ന് നാട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.