മരണത്തെ മുഖാമുഖം കണ്ട് അജയ്
text_fieldsഅങ്കമാലി: അവിനാശി ബസപകടത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട യാത്രക്കാരനായ അങ്കമാ ലി തുറവൂര്‍ കുന്നുംപുറത്ത് വീട്ടില്‍ സന്തോഷിെൻറ മകന് അജയ് (19) ഞെട്ടലോടെയാണ് അപക ടം വിവരിക്കുന്നത്. അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ ചികിത്സയിലാണ് അജയ്. പഠനാവശ് യാര്ഥം ബംഗളൂരുവിൽ പോയി മടങ്ങുകയായിരുന്നു.
ഗാഢനിദ്രയിലായിരുന്ന താന്‍ ഉണരു മ്പോള്‍ കാഴ്ച നഷ്ടപ്പെട്ട് തലചുറ്റുന്ന അവസ്ഥയായിരുന്നു. ബസിെൻറ ഇടതുവശത്തെ മധ്യ ഭാഗത്തെ സീറ്റിലിരുന്ന തനിക്ക് എഴുന്നേല്ക്കാനായില്ല. ബസിെൻറ വലതുവശം ചളുങ്ങി ഒട ിഞ്ഞ നിലയിലായിരുന്നു. ബസിനുള്ളില്‍ കഴുത്തും തലയും ഞെരിഞ്ഞമര്‍ന്ന് പലരും തല്‍ക്ഷണം മരിച്ചനിലയിലായിരുന്നു. ചതഞ്ഞമര്‍ന്ന ബസിനകത്തുനിന്ന് പ്രാണരക്ഷാര്‍ഥം പലരും പുറത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ചോരവാര്‍ന്നൊഴുകി ബസിനകത്തുനിന്ന് സ്വയം രക്ഷപ്പെടാനോ പരസ്പരം രക്ഷപ്പെടുത്താനോ സാധിക്കാത്ത അവസ്ഥയുമായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായില്ല.
അവശനിലയില്‍ പുറത്തിറങ്ങാന്‍ സാധിച്ച അജയ് രക്ഷാപ്രവര്‍ത്തകരുടെ സഹായത്താല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. അവിടെനിന്ന് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിന്‍ മാര്‍ഗം ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് അങ്കമാലിയിലെത്തി കൂടുതല്‍ ചികിത്സ തേടുകയായിരുന്നു. ഭീതിയോടെയും നടുക്കത്തോടെയുമാണ് മഹാദുരന്തം അജയ് മാധ്യമങ്ങളോട് വിവരിച്ചത്. കൈകാലുകള്‍ക്കും തലക്കും ചതവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സക്കുശേഷം വൈകുന്നേരത്തോടെയാണ് അജയ് ആശുപത്രി വിട്ടത്.
െഞട്ടൽ മാറാതെ റസീം
കൊച്ചി: അവിനാശി അപകടത്തിെൻറ െഞട്ടൽ മാറാതെ റസീം സേട്ട്. വലിയ പരിക്കില്ലെങ്കിലും അപകടശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ആംബുലൻസിൽ കയറുേമ്പാഴാണ് എന്താണ് സംഭവിച്ചതെന്ന ബോധമുണ്ടായതെന്ന് റസീം അനുസ്മരിക്കുന്നു.

ബസിെൻറ ഇടതുവശം പിന്നിലായി ഇരുന്നതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. അപകടത്തിൽപെട്ട ബസിൽ താനുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചത് വ്യാഴാഴ്ച രാവിലെ 10ഓടെയാണ്. കണങ്കാലിനു നേരിയ പെട്ടലുണ്ടായതിനെ തുടർന്ന് അവിനാശിക്ക് സമീപത്തെ സുഖൻ സുഖ ആശുപത്രിയിൽ കഴിയുകയാണ്.
ഇടക്കൊച്ചി സ്വദേശിയായ റസീം, താൻ ജോലി നോക്കുന്ന ഇൻറീരിയർ സ്ഥാപനത്തിെൻറ ആവശ്യത്തിനായാണ് ബംഗളൂരുവിൽ മൂന്ന് ദിവസം മുമ്പ് പോയത്. അപകടസമയത്ത് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വലിയ ശബ്ദം കേട്ടപോലെ തോന്നി. പിന്നീട് ഒന്നും അറിഞ്ഞില്ല.തന്നെ ആംബുലൻസിൽ കയറ്റുേമ്പാൾ 4.15 ആയിക്കാണും. അപ്പോഴാണ് വലിയൊരു അപകടമാെണന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.