മടക്കയാത്രക്ക് ഒരു ദിനം കാത്തിരുന്നത് മഹാദുരന്തത്തിലേക്ക്...
text_fieldsകൊച്ചി: യാത്രക്കാർ കുറവായതിനാൽ ബംഗളൂരുവിൽനിന്ന് മടക്കയാത്രക്കായി ഒരു ദിനം കാത്തിരുന്നശേഷമാണ് കെ.എസ്.ആർ.ട ി.സി വോൾവോ ബസ് എറണാകുളത്തേക്ക് പുറപ്പെട്ടത്. ഒരുദിനം വൈകിയെങ്കിലും ലക്ഷ്യമിട്ടതുപോലെ മുഴുവൻ സീറ്റിലും ആ ളുകളുമായിട്ടായിരുന്നു തിരിച്ചുള്ള യാത്ര. ആ യാത്രയാണ് അവിനാശിയിൽ കണ്ടെയ്നർ ലോറിയിടിച്ച് നിരവധി പേരുടെ മരണത്തിൽ കലാശിച്ച മഹാദുരന്തമായി മാറിയത്.
ബംഗളൂരുവിലേക്ക് ഫെബ്രുവരി 17ന് പുറപ്പെട്ട ബസ് അടുത്ത ദിവസം തിരിച്ച് എറണാകുളത്തേക്ക് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, 18ന് യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ മടക്കയാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ പറയുന്നു. വെള്ളിയാഴ്ച ശിവരാത്രി അവധിയും തൊട്ടുപിന്നാലെ വാരാന്ത്യ ദിനങ്ങളുമായതിനാൽ കേരളത്തിലേക്ക് യാത്രക്കാർ കൂടുതലായി എത്തുകയായിരുന്നു.
മുഴുവൻ സീറ്റിലും ആളുണ്ടായിരുന്നുവെന്നാണ് റിവർവേഷൻ ചാർട്ടിലനിന്ന് വ്യക്തമാകുന്നത്. ഇതിൽ 24 പേർ എറണാകുളത്തേക്കുള്ളവരായിരുന്നു. 19 പേർ തൃശൂരിലേക്കും ബാക്കി നാലു പേർ പാലക്കാട്ടേക്കുമുള്ളവരായിരുന്നു. റിസർവ് ചെയ്തവർ ആരെങ്കിലും വരാതിരുന്നതിനെ തുടർന്ന് പകരം യാത്രക്കാർ ബസിൽ കയറിയിരുന്നോ എന്നത് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.