ചോരയിൽ കുതിർന്ന കെ.എസ്.ആർ.ടി.സി ബസ് ദിനം
text_fieldsതിരുവനന്തപുരം: നാടിനെ ഞെട്ടിച്ച അവിനാശി ദുരന്തം സംസ്ഥാനത്ത് പൊതുഗതാഗത ബസ് സ ർവിസിെൻറ വാർഷിക ദിനത്തിൽ. കെ.എസ്.ആർ.ടി.സിയുടെ ആദ്യ രൂപമായ തിരുവിതാംകൂർ സ്റ്റേ റ്റ് മോേട്ടാർ സർവിസിന് തുടക്കമായത് 1938 ഫെബ്രുവരി 20ന്. കേരളത്തിെൻറ പൊതുഗതാഗത ച രിത്രത്തിലെ സുപ്രധാന ദിനം. അതിെൻറ 82ാം വാർഷികത്തിലാണ് കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെ യ്നർ ലോറി ഇടിച്ച് 19 ജീവൻ പൊലിഞ്ഞ ദുരന്തം.
തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവാണ് ദ സ്റ്റേറ്റ് മോേട്ടാർ സർവിസിന് തുടക്കംകുറിച്ചത്. രാജാവും ബന്ധുക്കളുമടങ്ങുന്നവരായിരുന്നു തിരുവനന്തപുരത്തെ രാജവീഥിയിലൂടെ ആദ്യ യാത്ര നടത്തിയത്. കൊട്ടാരം നിൽക്കുന്ന കവടിയാർ മുതൽ പത്മനാഭസ്വാമി ക്ഷേത്രം വരെ വിശാലമായ റോഡുണ്ടായിരുന്നു. എന്നാൽ മറ്റ് സ്ഥലങ്ങളിൽ റോഡ് വികസിച്ചിട്ടില്ലാത്ത കാലത്താണ് കേരളത്തിൽ ഒാട്ടം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പൊതുഗതാഗത സംവിധാനം കൂടിയാണിത്.
ഉദ്ഘാടന ദിനം കവടിയാർ സ്ക്വയറിൽ 33 ബസ് തയാറായിരുന്നു. ആഘോഷമായായിരുന്നു ഉദ്ഘാടന യാത്ര. രാജാവ് കയറിയ ബസ് ഒാടിച്ചത് സൂപ്രണ്ടായിരുന്ന സാൾടർ ആയിരുന്നു. കേരള രൂപവത്കരണം കഴിഞ്ഞ് 1965ലാണ് കെ.എസ്.ആർ.ടി.സി പിറക്കുന്നത്. എങ്കിലും ദ സ്റ്റേറ്റ് മോേട്ടാർ സർവിസിന് തുടക്കംകുറിച്ച ഫെബ്രുവരി 20 ആണ് ബസ് ദിനമായി ആചരിക്കുന്നത്.
തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവിസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിെൻറ അസിസ്റ്റൻറ് ഓപറേറ്റിങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാൾട്ടറിനെയാണ് രാജാവ് ഗതാഗത വിഭാഗത്തിെൻറ സൂപ്രണ്ട് ആയി നിയോഗിച്ചത്. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവറും. ഈ ബസും മറ്റ് 33 ബസുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെൻറ് ജീവനക്കാർ തന്നെയായിരുന്നു ബസുകളുടെ ബോഡി നിർമിച്ചത്.
സ്വാതന്ത്ര്യത്തിന് ശേഷം റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിയമം 1950ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965ൽ കെ.എസ്.ആർ.ടി.സി നിയമങ്ങൾക്ക് രൂപം നൽകി. ഗതാഗതത വകുപ്പ് 1965 ഏപ്രിൽ ഒന്നിന് സ്വയംഭരണ സ്ഥാപനമാക്കി പ്രഖ്യാപനം നടന്നു. കേരള സർക്കാരിെൻറ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നപേരിൽ സ്ഥാപിതമായത് 1965 മാർച്ച് 15നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.