‘കാതടിപ്പിക്കുന്ന ശബ്ദം, പിന്നെ ചുറ്റിലും നിലവിളികൾ’
text_fieldsകോഴിക്കോട്: കാതടിപ്പിക്കുന്ന ശബ്ദം മാത്രമേ അലൻ ചാൾസിെൻറ ഓർമയിലുള്ളൂ. തമിഴ്നാട്ടിലെ അവിനാശിയിൽ പു ലർച്ചെയുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ട അലന് അപകടത്തിെൻറ ആഴം മനസിലാക്കാൻ പിന്നെ മണിക്കൂറുകൾ വേണ് ടിവന്നു.
ഉറക്കത്തിൽ സീറ്റിനടിയിലേക്ക് തെറിച്ചുവീണപ്പോഴും ചുറ്റും നടക്കുന്നതെന്താണെന്ന് തിരിച്ചറിയാൻ അലന് കഴിഞ്ഞിരുന്നില്ല. പിറകിലെ സീറ്റിലുണ്ടായിരുന്നവർ വിൻഡോയിലൂടെ പുറത്തുചാടുന്നുണ്ടായിരുന്നു. റിക്ലൈനർ സീറ്റിെൻറ ക്ലച്ചിൽ പാൻറ്സിെൻറ ഒരുഭാഗം കുടുങ്ങി കിടന്നതിനാൽ അലന് ബസിൽനിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എങ്ങനെയോ തപ്പിത്തടഞ്ഞ് എഴുന്നേറ്റപ്പോഴേക്കും ഫയർ ഫോഴ്സിെൻറയും ആംബുലൻസിെൻറയും ശബ്ദവും നിലവിളികളും മാത്രമായിരുന്നു ചുറ്റുമെന്ന് അലൻ ‘മാധ്യമം ഓൺലൈനി’േനാട് പറഞ്ഞു.
കണ്ടെയ്നർ വന്ന് ഇടിച്ചപ്പോഴേക്കും പിറകിലെ സീറ്റിലിരുന്നിരുന്ന അലൻ തെറിച്ച് മറുഭാഗത്തെ സീറ്റിനടിയിലേക്ക് വീണു. കണ്ടെയ്നർ ലോറി വന്നിടിച്ചത് ബസിെൻറ മധ്യഭാഗത്തേക്കായിരുന്നു. അപകടത്തിൽനിന്നും രക്ഷപ്പെട്ടിട്ടും ഈ ഞെട്ടലിൽനിന്ന് മുക്തമാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് അലൻ പറയുന്നു.
വിസയുടെ ആവശ്യത്തിനായായിരുന്നു അലൻ ബംഗളൂരുവിലെത്തിയത്. എറണാകുളം അങ്കമാലിയിലെ വീട്ടിലേക്ക് തിരിച്ചുവരാനായി ബംഗളൂരുവിൽനിന്നും കെ.എസ്.ആർ.ടി.സി വോൾവോ ബുക്ക് ചെയ്തു. ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയയായ ടീനിയയിൽനിന്നാണ് ബസ് പുറപ്പെട്ടത്. ക്രൈസ്റ്റ് കോളജിൽനിന്നും ബസിൽ കയറിയ അലെൻറ സീറ്റ് പിറകിലായിരുന്നു. അലച്ചിലിെൻറ ക്ഷീണവും പുലർച്ചെ മൂന്നുമണിയായതിനാലും എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അതിനാൽതന്നെ കണ്ടെയ്നർ ലോറി വന്നിടിച്ചത് ആരും അറിഞ്ഞില്ല. ബസിൽ ഒപ്പമുണ്ടായിരുന്ന, നിസാര പരിക്കേറ്റ അഖിലിനും ജെമിൻ ജോർജിനുമൊപ്പം ബസിലുണ്ടായിരുന്ന എല്ലാവരെയും കെ.എം.സി.എച്ച് കോയമ്പത്തൂരിലേക്ക് മാറ്റി.
തിരുപ്പൂരിലെ ആശുപത്രിയിലായിരുന്നു എല്ലാവരെയും ആദ്യം എത്തിച്ചത്. പിന്നീട് നിസാര പരിക്കേറ്റവരെ കോയമ്പത്തൂരിലെ കെ.എം.സി.എച്ച് ആശുപത്രിയിലേക്ക് മാറ്റി. പരിക്കില്ലാത്തതിനാൽ അലനെ ഡിസ്ചാർജ് ചെയ്തു. തൻെറ അടുത്ത സീറ്റിലുണ്ടായിരുന്ന അഖിൽ, ജെമിൻ ജോർജ് എന്നിവരും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലാണ് അലൻ ചാൾസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.