അവിനാശിയിൽ കണ്ടെയ്നർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് 19 മലയാളികൾ മരിച്ചു -VIDEO
text_fieldsകോയമ്പത്തൂർ/തിരുവനന്തപുരം: തിരുപ്പൂരിനു സമീപം അവിനാശി- കോയമ്പത്തൂർ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി എ.സി വോൾവോ ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി 19 മലയാളി ബസ് യാത്ര ക്കാർ മരിച്ചു. ബസ് കണ്ടക്ടർ എറണാകുളം പിറവം സ്വദേശി ബൈജു (47). ബസ് ഡ്രൈവർ പെരുമ്പാവൂർ പ ുല്ലുവഴി സ്വദേശി ഗിരീഷ് (44). അങ്കമാലി തുറവൂര്‍ ജിസ്മോന് (22 ). തൃപ്പൂണിത്തുറയിലെ ടി.ജി. ഗോപ ിക (25). അങ്കമാലിയിലെ എം.സി.കെ. മാത്യു (34). തൃപ്പൂണിത്തുറ തിരുവാങ്കുളം പി. ശിവശങ്കർ (27). എറണാക ുളം പോണേക്കര ഐശ്വര്യ (28). തൃശൂർ വടക്കേക്കാട് അണ്ടത്തോട് നസീഫ് മുഹമ്മദാലി (24). തൃശൂർ ചിറ ്റിലപ്പിള്ളി ഹനീഷ് (25). തൃശൂർ അരിമ്പൂർ യേശുദാസ് (38). ഏരുമപ്പെട്ടിയിലെ അനു (24). ഒല്ലൂർ ഇഗ്നി റാഫേൽ (38). തൃശൂർ ചിയ്യാരത്തെ ജോഫി സി. പോൾ (33). പുതുക്കാട് കല്ലൂർ കിരൺ കുമാർ (23). പാലക്കാട് തിര ുവേഗപ്പുറ രാഗേഷ് (35). ഒറ്റപ്പാലം കാട്ടുകുളം ശിവകുമാർ (35). പാലക്കാട് ചന്ദ്രനഗറിലെ റോസ ്ലിൻ ജോൺ (61). കണ്ണൂർ പയ്യന്നൂർ തെരു കാനത്തെ എൻ.വി. സനൂപ് (28). കർണാടകയിൽ താമസിക്കുന്ന ത ൃശൂർ സ്വദേശിനി മാനസി മണികണ്ഠൻ.
മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണ്. 25 പേർക്ക് പരി ക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വരുക യായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ കം കണ്ടക്ടർമാരായ വി.ആർ. ബൈജു, ഗിരീഷ് എന്നിവർ തൽക്ഷണം മരിച്ചു.
വ്യാഴാഴ്ച പുലർച്ച 3.25ന് തിരുമുരുകൻ പൂണ്ടി രാക്കിപാള യത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി സെൻറർ മീഡിയൻ ത കർത്ത് എതിർവശത്തെ റോഡിൽ വരുകയായിരുന്ന ബസിലേക്ക് ഇടിക്കുകയായിരുന്നു. 13 പേർ സം ഭവസ്ഥലത്തുവെച്ചും ആറുപേർ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയുമാണ് മ രിച്ചത്.
ബംഗളൂരുവിൽനിന്ന് ബുധനാഴ്ച രാത്രി ഒമ്പതിന് പുറപ്പെട്ട ബസിൽ യാത്രക് കാർ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എറണാകുളത്ത് രാവിലെ ഏഴു മണിക്കാണ് ബസ് എ ത്തേണ്ടിയിരുന്നത്.
പരിക്കേറ്റവരെ തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ എന്നിവിടങ ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം രക്ഷപ്പെ ട്ട കണ്ടെയ്നർ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് ഉച്ചയോടെ ഇൗറോഡ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേ ഖപ്പെടുത്തി. ഹേമരാജിനെതിരെ നരഹത്യക്ക് കേസെടുത്തു.
ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക് ചെയ ്തിരുന്നു. ഫെബ്രുവരി 17നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളൂരുവി ലേക്കു പോയത്. 18ന് വൈകീട്ട് മടങ്ങേണ്ടതായിരുെന്നങ്കിലും യാത്രക്കാരില്ലാത്തതിനാ ൽ മടക്കയാത്ര ഒരു ദിവസത്തേക്കു നീട്ടുകയായിരുന്നു.
പരിക്കേറ്റവരുടെ ചികിത്സാ ചി ലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെ.എസ ്.ആർ.ടി.സി വക 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
അ പകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.
എറണാകുളം ജില്ല
1. ബസ് കണ്ടക്ടർ പിറവം വെളിയനാട് എടക്കാട്ടുവയൽ വാളകത്ത് വീട്ടിൽ രാജെൻറ മകൻ ബൈജു (47). ഭാര്യ: കവിത. ഏകമകൾ: ബബിത (വെളിയനാട് സെൻറ് പോൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി). മാതാവ്: സുമതി. സഹോദരൻ: ബിജു.
2. ബസ് ഡ്രൈവർ പെരുമ്പാവൂർ പുല്ലുവഴി വളയൻചിറങ്ങര പുത്തൂരാൻകവല വളവനായിത്ത് വീട്ടിൽ പരേതനായ ദാസെൻറ മകൻ ഗിരീഷ് (44). ഭാര്യ: സ്മിത. മകൾ: ദേവിക. അമ്മ: ലക്ഷ്മിക്കുട്ടി. സഹോദരി: സിന്ധു.
3. അങ്കമാലി തുറവൂര്‍ നെല്ലിക്കക്കുടി കിടങ്ങേന് വീട്ടില്‍ ഷാജുവിെൻറ മകന് ജിസ്മോന് (22 ). ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരി. അമ്മ: ഷൈനി. സഹോദരൻ: ജോമോൻ. സംസ്കാരം വെള്ളിയാഴ്ച 3.30ന് നെല്ലിക്കക്കുടി സെൻറ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍
4. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്രത്തിനു സമീപം ശാന്തിനഗർ റോഡ് തോപ്പിൽ ഹൗസിൽ ഗോകുൽദാസിെൻറ ഏകമകൾ ടി.ജി. ഗോപിക (25). ബംഗളൂരു വോൾഗോ എ.ജി.ഒ ഐ.ടി കമ്പനി ജീവനക്കാരിയാണ്. ഗോകുൽദാസ് റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥനാണ്. മാതാവ്: വരദ (ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രെൻറ പ്രൈവറ്റ് സെക്രട്ടറി).
5. അങ്കമാലി എൽ.എഫ് കണ്ണാശുപത്രിക്ക് സമീപത്തെ സണ്ണി ഫോട്ടോസ് ഉടമ കിഴക്കേ അങ്ങാടി കളിയിക്കൽ വീട്ടിൽ സണ്ണി മാത്യുവിെൻറ മകൻ എം.സി.കെ. മാത്യു (34). മൈൻഡ് ട്രീ ഐ.ടി കമ്പനി ജീവനക്കാരനാണ്. മാതാവ്: സെലിൻ. ഭാര്യ: സീതു. ഏകമകൻ: നൈൽ. സഹോദരി: മാലി ഡിസ്നി. സംസ്കാരം വെള്ളിയാഴ്ച 3.30ന് അങ്കമാലി സെൻറ് ജോർജ് ബസലിക്ക സെമിത്തേരിയിൽ.
6. തൃപ്പൂണിത്തുറ തിരുവാങ്കുളം കോക്കപ്പിള്ളി സ്നേഹതീരം റോഡിൽ ഹൗസ് നമ്പർ 13/253ൽ ശ്രീശങ്കരം വീട്ടിൽ വി. പുരുഷോത്തമെൻറ മകൻ പി. ശിവശങ്കർ (27). ബംഗളൂരുവിൽ സ്വകാര്യ ഐ.ടി കമ്പനിയിൽ ഡെലിവറി സോഫ്റ്റ്വെയർ എൻജിനീയറാണ്. അവിവാഹിതനാണ്. അമ്മ: കെ.ജി. ഉഷാകുമാരി. സഹോദരി: ഡോ. രാധിക.
7. എറണാകുളം പോണേക്കര അമ്മൻകോവിൽ റോഡ് സാരംഗിൽ അഷിൻ ഉദയ്യുടെ ഭാര്യ ഐശ്വര്യ (28). ഇരുവരും ബംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടൻറുമാരാണ്. പിതാവ്: ഗോപകുമാർ. അമ്മ: രാജശ്രീ (റിട്ട. കെ.എസ്.ഇ.ബി എക്സി. എൻജിനീയർ). സഹോദരൻ: അശ്വിൻ.
പാലക്കാട് ജില്ല
1. തിരുവേഗപ്പുറ ചെമ്പ്ര ആലിൻചുവട് സ്വദേശി രാഗേഷ് (35). ടോറൻറ് ഫാർമ കോഴിക്കോട് ഏരിയ മാനേജരാണ്. ബംഗളൂരുവിൽ മീറ്റിങ്ങിൽ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്നു. ഭാര്യ: സാന്ദ്ര. മക്കൾ: സാരംഗ് (ഏഴ്), സൗരവ് (അഞ്ച്). കൊണ്ടപ്പുറത്ത് കളത്തിൽ ശശിധരൻ നായരുടെ മകനാണ്. മാതാവ്: മാധവിക്കുട്ടി. സഹോദരി: രമ്യ.
2. ഒറ്റപ്പാലം കാട്ടുകുളം പരിയാനംപറ്റ ഉദയ നിവാസിൽ ശിവകുമാർ (35). ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഭാര്യ: ശ്രുതി. പുളുഞ്ചിറ കളരിക്കൽ ഉദയ നിവാസിൽ ഉണ്ണികൃഷ്ണപ്പണിക്കരുടെ മകനാണ്. മാതാവ്: സത്യഭാമ. സഹോദരങ്ങൾ: ഉദയകുമാർ, കൃഷ്ണപ്രസാദ്. ഭാര്യ ശ്രുതി എട്ടു മാസം ഗർഭിണിയാണ്.
3. പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനി നായങ്കര പെരൂട്ടി പരേതനായ ജോണിെൻറ ഭാര്യ പൊന്നൂക്കര കരിയാട്ടിൽ റോസ്ലിൻ ജോൺ (61). മക്കൾ: സണ്ണി, ഷിൻസ്, ഷിൻസി. മരുമക്കൾ: സോന, ലിൻഡ, രാജു (ചേർപ്പ്).
തൃശൂർ ജില്ല
1. വടക്കേക്കാട് അണ്ടത്തോട് കുമാരൻപടി കല്ലുവളപ്പിൽ മുഹമ്മദാലിയുടെ മകൻ നസീഫ് മുഹമ്മദാലി (24). ബംഗളൂരുവിലെ കോളജ് ഓഫ് ഫാർമസിയിൽ ബിഫാം പഠനം പൂർത്തിയാക്കി പരിശീലനം നടത്തുകയായിരുന്നു. മാതാവ്: കദീമു. സഹോദരങ്ങൾ: നജീബ്, നബീൽ, നദീർ, നജീബ, നസീറ.
2. തൃശൂർ ചിറ്റിലപ്പിള്ളി കുറവങ്ങാട്ട് വീട്ടിൽ മണികണ്ഠെൻറ മകൻ ഹനീഷ് (25). ബംഗളൂരു ഫണുഖ് കമ്പനിയിൽ ഡെപ്യൂട്ടി മാനേജരാണ്. മൂന്നു മാസം മുമ്പാണ് വിവാഹിതനായത്. മാതാവ്: ലീല, ഭാര്യ: ശ്രീപാർവതി. സഹോദരി: ഹണിമ.
3. അരിമ്പൂർ കൈപ്പിള്ളി റിങ് റോഡിൽ പരേതനായ കൊള്ളന്നൂർ കൊട്ടേക്കാട്ടിൽ ഡേവിസിെൻറ മകൻ യേശുദാസ് (38). ബംഗളൂരു ടൊയോട്ട കമ്പനിയിൽ മാനേജരാണ്. മാതാവ്: ലിസി. ഭാര്യ: സെമി, മകൻ: എദൻ.
4. ഏരുമപ്പെട്ടി വാഴപ്പിള്ളി വീട്ടിൽ സിൻജോയുടെ ഭാര്യ അനു (24). ജനുവരി 19നായിരുന്നു ഇവരുടെ വിവാഹം. ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഖത്തറിലേക്ക് പോകുന്ന ഭർത്താവിനെ യാത്രയാക്കാനാണ് അനു നാട്ടിലേക്ക് തിരിച്ചത്. എയ്യാൽ വർഗീസ്-മർഗിലി ദമ്പതികളുടെ മകളാണ്.
5. ഒല്ലൂർ അമ്പാടൻ വീട്ടിൽ റാഫേലിെൻറ മകൻ ഇഗ്നി റാഫേൽ (38). മാതാവ്: ആനി. ഭാര്യ: ബിൻസി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിൻസി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
6. തൃശൂർ ചിയ്യാരം കരുവാൻ റോഡിൽ ചിറ്റിലപ്പള്ളി പോളിെൻറ മകൻ ജോഫി സി. പോൾ (33). ബംഗളൂരു ആലൂക്കാസ് ജ്വല്ലറിയിലെ മാനേജരാണ്. മാതാവ്: ത്രേസ്യ. ഭാര്യ: റിഫി. മക്കൾ: ഏയ്ദൻ, ആൻ തേരാസ്, ആബ മരിയ.
7. പുതുക്കാട് കല്ലൂർ പാലത്തുപറമ്പിൽ മംഗലത്ത് വീട്ടിൽ പരേതനായ ശശികുമാറിെൻറ മകൻ കിരൺ കുമാർ (23). ബംഗളൂരുവിൽ ബിസ്കറ്റ് കമ്പനിയിൽ ജീവനക്കാരനാണ്. സഹോദരി: ഐശ്വര്യ. മാതാവ്: വാസമ്മ (ലത).
8. തൃശൂർ തൃക്കൂർ സ്വദേശി മണികണ്ഠെൻറ മകൾ മാനസി. വർഷങ്ങളായി ബംഗളൂരുവിലാണ് താമസം.
കണ്ണൂർ ജില്ല
1. പയ്യന്നൂർ സ്വദേശിയും ടൗണിലെ ഓട്ടോ ഡ്രൈവറുമായ പയ്യന്നൂർ തെരു കാനത്തെ എൻ.വി. ചന്ദ്രെൻറ മകൻ എൻ.വി. സനൂപ് (28). എം.ടെക് ബിരുദധാരിയായ സനൂപ് ബംഗളൂരുവിൽ ടി.സി.എസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കമ്പിലിലെ ശ്യാമളയാണ് അമ്മ. സഹോദരി സബിന. സഹോദരൻ: രാഹുൽ (ചീമേനി എൻജിനീയറിങ് കോളജ് വിദ്യാർഥി).
മാറ്റിവെച്ച യാത്ര മരണത്തിലേക്ക്
കൊച്ചി: അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബംഗളൂരു-എറണാകുളം ബസ് പതിവ് യാത്രാസമയം മാറ്റി സഞ്ചരിച്ചത് ദുരന്തത്തിലേക്ക്. യാത്രക്കാർ കുറവായിരുന്നതിനാലാണ് ചൊവ്വാഴ്ചക്ക് പകരം ബുധനാഴ്ച ബംഗളൂരുവിൽ നിന്ന് തിരിക്കാമെന്ന് തീരുമാനമെടുത്തത്. ഈ നിർദേശം മുന്നോട്ടുവെച്ചത് അപകടത്തിൽ മരിച്ച ജീവനക്കാരായ ബൈജുവും ഗിരീഷുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ശിവരാത്രികൂടി ആയതുകൊണ്ട് സർവിസ് മാറ്റുന്നത് യാത്രക്കാർക്കും സർവിസിനും ഗുണം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
ലോറി ഡ്രൈവർ ഉറങ്ങി; ദുരന്തമെത്തി
കോയമ്പത്തൂർ: കണ്ടെയ്നർ ലോറി ഡ്രൈവർ ഹേമരാജ് ഉറങ്ങിയതാണ് അപകടകാരണമെന്ന് അവിനാശി പൊലീസ് അറിയിച്ചു. കൊച്ചി വല്ലാർപാടം ടെർമിനലിൽനിന്ന് ടൈൽസ് കയറ്റി തമിഴ്നാട്ടിലേക്കു പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപെട്ടത്. ടയർ പൊട്ടിത്തെറിച്ചതല്ല, ഡ്രൈവർ ഉറക്കത്തിലായതാവാം അപകടകാരണമെന്ന് മോേട്ടാർ വാഹന വകുപ്പും സംശയിക്കുന്നു. 10 മാസം മാത്രം പഴക്കമുള്ള ലോറിയുടെ ടയർ പൊട്ടിത്തെറിക്കാൻ സാധ്യതയില്ലെന്നാണ് ഇവരുടെ നിലപാട്.
തിരുപ്പൂർ കലക്ടർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയാനും മറ്റു നടപടികള്‍ക്കുമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഫോണ്‍: 9497996977, 9497990090, 9497962891.
പെരുമ്പാവൂർ പുല്ലുവഴി വളയൻചിറങ്ങര പുത്തൂരാൻക്കവല വളവനായിത്ത് വീട്ടിൽ ദാസന്റെ മകനാണ് മരിച്ച ശിരീഷ്. ഭാര്യ: സ്മിത. മകൾ: ദേവിക.
അപകടത്തെക്കുറിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി എം.ഡിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പാലക്കാട് ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരള പോലീസിന്റെ സംഘം അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടി വേഗത്തിലാക്കാനും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡി.ജി.പിയും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു.
17 ആംബുലൻസുകൾ നൽകി
പാലക്കാട്: ജില്ലയിൽ നിന്നും 108ന്റെ ഏഴ് ആംബുലൻസും ആരോഗ്യ വകുപ്പിന്റെ പത്തു ആംബുലൻസും ഉൾപ്പെടെ 17 ആംബുലൻസുകൾ നൽകിയതായി ജില്ല ഭരണകൂടം അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പാലക്കാട് കലക്ടറേറ്റിലെ 0491-2505309 എന്ന നമ്പറിൽ ബന്ധപ്പെടാം.
റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരുവിവരങ്ങള്‍:
1.ഐശ്വര്യ - എറണാകുളം
2.ഗോപിക ടി.ജി. - എറണാകുളം
3.കരിഷ്മ കെ. - എറണാകുളം
4.പ്രവീൺ എം.വി - എറണാകുളം
5.നസീഫ് മുഹമ്മദ് - തൃശ്ശൂർ
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാർ. കെ - പാലക്കാട്
8.തങ്കച്ചൻ കെ.എ- എറണാകുളം
9.രാഗേഷ് - പാലക്കാട്
10.ആർ. ദേവി ദുർഗ - എറണാകുളം
11.ജോഫി പോൾ. സി- തൃശ്ശൂർ
12.അലൻ സണ്ണി- തൃശ്ശൂർ
13.പ്രതീഷ് കുമാർ- പാലക്കാട്
14.സനൂപ് - എറണാകുളം
15.റോസിലി - തൃശ്ശൂർ
16.സോന സണ്ണി - തൃശ്ശൂർ
17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ
18.മാനസി മണികണ്ഠൻ- എറണാകുളം
19.ജോർദിൻ പി സേവ്യർ - എറണാകുളം
20.അനു മത്തായി - എറണാകുളം
21.ഹനീഷ് - തൃശ്ശൂർ
22.ജിസ്മോൻ ഷാജു - എറണാകുളം
23.മധുസൂദന വർമ - തൃശ്ശൂർ
24.ആൻ മേരി - എറണാകുളം
25.അനു കെവി - തൃശ്ശൂർ
26.ശിവകുമാർ - പാലക്കാട്
27.ബിൻസി ഇഗ്നി - എറണാകുളം
28.ഇഗ്നി റാഫേൽ -എറണാകുളം
29.ബിനു ബൈജു - എറണാകുളം
30.യേശുദാസ് കെ.ഡി - തൃശ്ശൂർ
31.ജിജേഷ് മോഹൻദാസ് - തൃശ്ശൂർ
32.ശിവശങ്കർ.പി - എറണാകുളം
33.ജെമിൻ ജോർജ് ജോസ് - എറണാകുളം
34.ജോസ്കുട്ടി ജോസ് - എറണാകുളം
35.അജയ് സന്തോഷ് - തൃശ്ശൂർ
36.തോംസൺ ഡേവിസ് - തൃശ്ശൂർ
37.രാമചന്ദ്രൻ- തൃശ്ശൂർ
38.മാരിയപ്പൻ - തൃശ്ശൂർ
39.ഇഗ്നേഷ്യസ് തോമസ് - തൃശ്ശൂർ
40.റാസി സേട്ട് - എറണാകുളം
41.അലെൻ ചാൾസ് - എറണാകുളം
42.വിനോദ് - തൃശ്ശൂർ
43എസ്.എ. മാലവാഡ്- എറണാകുളം
44.നിബിൻ ബേബി - എറണാകുളം
45.ഡേമന്സി റബേറ - എറണാകുളം
46.ക്രിസ്റ്റോ ചിറക്കേക്കാരൻ - എറണാകുളം
47.അഖിൽ - തൃശ്ശൂർ
48.ശ്രീലക്ഷ്മി മേനോൻ - തൃശ്ശൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.