അകംപൊള്ളിച്ച് ആ അഭിനന്ദനക്കത്ത്
text_fieldsകോഴിക്കോട്: ഒന്നര വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2018 ജൂൺ മൂന്നാം തിയതി. അന്നാണ് പരിചയമേതുമില്ലാത്ത സഹയാത ്രക്കാരിക്കായി കർണാടകയിലെ ഹൊസൂരിലൊരു ആശുപത്രിയിൽ പുലരും വരെ ബൈജു കാവൽ നിന്നതും ഗിരീഷ് തനിച്ച് യാത്രക്ക ാരുമായി ബംഗളുരുവിലേക്ക് ൈഡ്രവ് ചെയ്തതും. അവിനാശിയിലെ ബസപകടത്തിൽ വിടപറഞ്ഞ രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്ക ാരുടെയും സഹജീവി സ്നേഹത്തിെൻറ തുല്യതയില്ലാത്ത കഥ പിറന്നത് ആ പുലർെച്ചയാണ്.
അന്ന് വൈകീട്ട് എഴിന് തൃശൂരിൽ നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി വോൾേവാ ബസിൽ ജീവനക്കാരായി ഉണ്ടായിരുന്നത് ഗിരീഷും ബൈജുവുമായിരുന്നു. ഹൊസൂരിനടുത്തെത്തിയപ്പോഴാണ് യാത്രക്കാരിലൊരാളായ ഡോക്ടര്‍ കവിത വാര്യര്‍ക്ക് അപസ്മാര ബാധയുണ്ടാകുന്നത്. ഉടനെ ജീവനക്കാർ ബസ് സമീപത്തെ ആശുപത്രിയിലേക്ക് തിരിച്ച് വിടുകയായിരുന്നു.
യാത്രക്കാരിയുടെ അവസ്ഥ മോശമായതിനാൽ കൂടെയാളില്ലാതെ ചികിത്സിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ഗിരീഷിനോ ബൈജുവിനോ ആശയകുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. മേലധികാരികളുടെ അനുവാദം ലഭിച്ചതോടെ ബൈജു ആ അപരിചിത യാത്രക്കാരിക്ക് കൂട്ട് നിൽക്കാൻ തീരുമാനിച്ചു. യാത്രക്കാരെ ബംഗളുരുവിലെത്തിക്കേണ്ടതിനാൽ ഗിരീഷ് തനിച്ച് ബസോടിച്ച് പോകാനും തയാറായി.
രാവിലെ യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയ ശേഷമാണ് ബൈജു അവിടെ നിന്ന് മടങ്ങിയത്. ബൈജു ഹൊസൂരിൽ നിന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാംഗ്ലൂര്‍ പീനിയയിലെത്തുകയായിരുന്നു.
ശേഷം കെ.എസ്.ആർ.ടി.സി എം.ഡി ഇരുവരെയും അഭിനന്ദിച്ച് നൽകിയ കത്ത് നോവുള്ള ഒാർമയാവുകയാണ് ഇപ്പോൾ. ആ കത്തും അതിലെ വരികളും എല്ലാവരുടെയും ഉള്ളുപൊള്ളിക്കുന്ന അനുഭവമാക്കുകയാണ് അവിനാശിയിലെ അപകടം.
‘ഈ വേർപാട് താങ്ങാവുന്നതിലപ്പുറമാണ്. ആ ദിനത്തിൽ സുകൃതം ചെയ്ത ‘പിതാവിനെ’ ലഭിച്ചതിന് ഞാൻ ദൈവത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. ബൈജു, ഗീരീഷ് നിങ്ങളാണ് അന്ന് എെൻറ ജീവൻ രക്ഷിച്ചത്’... അവിനാശിയിലെ അപകട വിവര മറിഞ്ഞ ആ പഴയ യാത്രക്കാരി കവിത വാര്യര്‍ ഫെയ് സ് ബുക്കിൽ കുറിച്ചതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.