അഖിൽ വീടണഞ്ഞു, നടുക്കം മാറാതെ...
text_fieldsകയ്പമംഗലം: വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴും അഖിലി െൻറ നടുക്കം മാറിയിട്ടില്ല. മൂന്നുപീടിക അറവുശാല സ്വദേശി പുതിയ വീട്ടിൽ അഹമ്മദിെൻറ മകൻ അഖിലാണ് (26) പരിക്കുകളോടെ രക്ഷപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്രയും വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് അഖിൽ പറയുന്നു. ബംഗളൂരു ശാന്തിനഗറിൽനിന്ന് ബുധനാഴ്ച രാത്രി 9.15ന് ബസിൽ കയറി. ഏറ്റവും പിറകിലെ 47ാം നമ്പർ സീറ്റിലാണ് ഇരുന്നത്. എറണാകുളം സ്വദേശിയാണ് അടുത്ത സീറ്റിൽ ഉണ്ടായിരുന്നത്.
ബസിലെ എല്ലാവരും പിന്നീട് ഉറക്കത്തിലായി. പുലർച്ച രണ്ടരക്ക് എണീറ്റ് 5.15ന് അലാറം വെച്ച് വീണ്ടും ഉറങ്ങി. പിന്നീട് ഉണരുമ്പോൾ സീറ്റിന് താഴെ വീണ് കിടക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിഞ്ഞില്ല. മുഖത്തും കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. മുഖത്ത് നിറയെ ചോരയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ഒരാൾ കാല് നഷ്ടപ്പെട്ടെന്ന് വിളിച്ച് കരയുന്നാണ്ടായിരുന്നു.
ഇതിനിടെ ആരൊക്കെയൊ ചേർന്ന് അഖിലിനെ മെഡിക്കൽ സെൻററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുപ്പൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി. പിന്നീട് കോവൈ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നെറ്റിയിൽ ഏഴ് തുന്നലുണ്ട്. ചുണ്ടിലും കഴുത്തിലും കൈക്കും പരിക്കുണ്ട്. വലിയ പരിക്കുകകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് അഖിൽ നടുക്കത്തോടെ ഓർക്കുന്നു. മാസത്തിൽ രണ്ട് തവണയെങ്കിലും ബംഗളൂരുവിൽ പോയി തിരികെ വരാറുള്ള അഖിൽ മുൻ സീറ്റിലിരുന്നാണ് മിക്കപ്പോഴും യാത്ര ചെയ്യാറ്. ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളും ഡ്രൈവർ സീറ്റിനടുത്തുള്ള സീറ്റ് ചോദിച്ചെങ്കിലും പിറകിലെ സീറ്റ് മാത്രമേ കിട്ടിയുള്ളൂ. ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് അഖിൽ. ബംഗളൂരുവിൽ സഹോദരനുമൊത്ത് ഓഡിറ്റിങ് സ്ഥാപനം നടത്തിവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.