Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന് കാലഘട്ടത്തിലെ...

മൂന്ന് കാലഘട്ടത്തിലെ നാണയങ്ങൾ; കണ്ണൂരിൽ കണ്ടെത്തിയത് അമൂല്യനിധിയെന്ന് പുരാവസ്തു വകുപ്പ്

text_fields
bookmark_border
Coins of three periods The treasure was found in Kannur
cancel

കണ്ണൂർ: പരിപ്പായിൽ കണ്ടെത്തിയത് അമൂല്യനിധിയെന്ന് പുരാവസ്തു വകുപ്പ്. വെനിഷ്യൻ ഡക്കാറ്റ് സ്വർണം ഉപയോ​ഗിച്ചാണ് കാശിമാല നിർമിച്ചത്. വീരകായൻ പണം, ആലി രാജയുടെ കണ്ണൂർ പണം എന്നിവയാണ് കണ്ടെത്തിയത്. നിധി കുഴിച്ചിട്ടത് 1826ന് ശേഷം. ഇൻഡോ- ഫ്രഞ്ച് നാണയങ്ങളും പുതുച്ചേരി നാണയങ്ങളും ശേഖരത്തിലുണ്ട്. പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.

തൊഴിലുറപ്പ് തൊഴിലിനിടെയാണ് നി​ധി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​ര്‍ണം, വെ​ള്ളി ശേ​ഖ​രം ക​ണ്ടെ​ത്തിയത്. കണ്ണൂർ ചെ​ങ്ങ​ളാ​യി പ​രി​പ്പാ​യി ഗ​വ. യു.​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വ്യക്തിയുടെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് ഇ​വ ല​ഭി​ച്ച​ത്.

തുടക്കത്തിൽ 17 മു​ത്തു​മ​ണി, 13 സ്വ​ര്‍ണ ലോ​ക്ക​റ്റു​ക​ള്‍, കാ​ശു​മാ​ല​യു​ടെ ഭാ​ഗ​മെ​ന്ന് ക​രു​തു​ന്ന നാ​ല് പ​ത​ക്ക​ങ്ങ​ള്‍, പ​ഴ​യ​കാ​ല​ത്തെ അ​ഞ്ച് മോ​തി​ര​ങ്ങ​ള്‍, ഒ​രു സെ​റ്റ് ക​മ്മ​ല്‍, നി​ര​വ​ധി വെ​ള്ളി നാ​ണ​യ​ങ്ങ​ള്‍, ഭ​ണ്ഡാ​ര​മെ​ന്ന് തോ​ന്നി​ക്കു​ന്ന ഒ​രു വസ്തു എ​ന്നി​വ​യാ​ണ് ല​ഭി​ച്ച​ത്. കഴിഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍ഡ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ മ​ഴ​ക്കു​ഴി നി​ര്‍മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ചി​ത​റ​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും. തു​ട​ര്‍ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​ഐ എം.​വി. ഷീ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സ്വ​ര്‍ണം, വെ​ള്ളി ശേ​ഖ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ വെ​ള്ളി​യാ​ഴ്ച ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treasureArchaeology study
News Summary - Coins of three periods; The treasure was found in Kannur
Next Story