വരുന്നൂ റീട്ടെയില്‍ ഭീമന്മാര്; ന്യൂജെൻ ആകാനൊരുങ്ങി കയര്‍
text_fieldsആലപ്പുഴ: കോവിഡാനന്തര ആഭ്യന്തര വിപണിയില്‍ കുതിക്കാനൊരുങ്ങി കേരളത്തിെൻറ സുവര്‍ണ നാര്. ഇതിനായി റിലയന്‍സടക്കമുള്ള വിവിധ റീട്ടെയില്‍ ഭീമന്മാരുടെ വ്യാപാര ശൃംഖലകളെ ഉപയോഗിക്കും. ഇതിന് പ്രാരംഭ ചര്‍ച്ചകളും സംവാദവും കയർ കേരള 2021 വെർച്വൽ മേളയോടനുബന്ധിച്ച 'ആഭ്യന്തര വിപണിയിലെ കയറിെൻറ ചില്ലറ വിപണനം, വര്‍ത്തമാനവും ഭാവിയും' ദേശീയ സെമിനാറിെൻറ ഭാഗമായി നടന്നു.
കോവിഡിനെത്തുടർന്ന് കയര്‍ വിപണിയിലുണ്ടായ ആഘാതം, വിൽപന വ്യതിയാനം, പ്രതിസന്ധികളെ അതിജീവിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെല്ലാം സെമിനാർ വിശദമായി വിലയിരുത്തി. മറ്റു പ്രകൃതിദത്ത നാര് വ്യവസായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് പ്രതിസന്ധി കേരളത്തിെൻറ കയര്‍ മേഖലയെ രൂക്ഷമായി ബാധിച്ചിട്ടില്ല. എന്നാൽ, പ്രതിസന്ധി കയർ രംഗത്തും പ്രതിഫലിച്ചു. ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ക്രിയാത്മകമായി ഇടപെടുന്നതിന് നവമാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കണമെന്നു സെമിനാർ ചൂണ്ടിക്കാട്ടി.
ചില്ലറ വില്പനക്ക് വലിയ ശൃഖലകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു. ഇതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമ്പനികളുടെ പ്രതിനിധികളില്‍നിന്ന് സമാഹരിച്ചു. സെൻറർ ഫോർ മാനേജ്മെൻറ് െഡവലപ്മെൻറ് (സി.എം.ഡി) മാർക്കറ്റിങ് കൺസൽട്ടൻറ് ഡോ. എൻ.വി.ആർ നാഥൻ മോഡറേറ്ററായിരുന്നു. റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ലോറൻസ് ഫെർണാണ്ടസ്, എൻ.ഐ.എഫ്.ടി പട്ന ഡയറക്ടർ സഞ്ജയ് ശ്രീവാസ്തവ, എന്‍.പി.സി സീനിയര്‍ കണ്‍സള്‍ട്ടൻറ് കുമാര്‍ രാജേഷ് സിങ്, ബാലകൃഷ്ണന് (ഇന്‍ഡിസൈന്‍ കണ്‍സപ്റ്റ്സ്), സൽമാൻ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ന്യൂ കാറ്റഗറി ഡെവലപ്മെൻറ്), റിലയൻസ് സീനിയർ വൈസ് പ്രസിഡൻറ് സുമിത് പത്ര എന്നിവർ പങ്കെടുത്തു. ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് കോമേഴ്സ്യൽ മാനേജർ സെന്തിൽ പ്രകാശ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.