കോളജ് നിയമനം വിജിലൻസ് അന്വേഷിക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്
text_fieldsകൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ കോളജുകളിൽ അഞ്ചുവർഷത്തിനിടെ നടന്ന അധ്യാപക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യം. ആഗസ്റ്റ് 10ന് നടന്ന ബോർഡ് യോഗ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ദേവസ്വം സ്പെഷൽ കമീഷണർ ഇൗ ആവശ്യം ഉന്നയിച്ച് വിജിലൻസ് ഡയറക്ടർക്ക് കത്തുനൽകി. എം.കെ. സുദർശനൻ പ്രസിഡൻറായ ഭരണസമിതി ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
തൃശൂർ ശ്രീ കേരളവർമ കോളജും കുന്നംകുളത്തെ ശ്രീ വിവേകാനന്ദ കോളജുമാണ് ദേവസ്വം ബോർഡിന് കീഴിൽ ഉള്ളത്. ഇവിടെ 2010 ജനുവരി ഒന്നുമുതൽ 2015 ഡിസംബർ 31 വരെ നടന്ന നിയമനങ്ങൾ അന്വേഷിക്കണെമന്നാണ് ആവശ്യം. നടപടിക്രമങ്ങൾ പാലിക്കാതെ മതിയായ യോഗ്യത ഇല്ലാത്തവരെ നിയമിച്ചതായാണ് ആരോപണം. ആഭ്യന്തര പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദപരിശോധനയും നടപടിയും ആവശ്യപ്പെട്ട് ബോർഡ് സർക്കാറിെൻറ അനുമതിയോടെ വിജിലൻസിനെ സമീപിച്ചത്.
2014 േമയ് 18ന് ഇക്കണോമിക്സ് ഡിപ്പാർട്മെൻറിൽ നടത്തിയ അസി. പ്രഫസർ നിയമനം, 2011 േമയിൽ ഫിേലാസഫി വകുപ്പിൽ നടത്തിയ നിയമനം, 2014 ഏപ്രിൽ 25ലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെൻറ് നിയമനം എന്നിവയിലൊക്കെ വീഴ്ച വിജിലൻസിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷ ക്ഷണിക്കുേമ്പാൾ യോഗ്യതയില്ലാതിരുന്നവർക്ക് പിന്നീട് ലഭിച്ച യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയ തെളിവും കത്തിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.