കോളജ് അധ്യാപക തസ്തിക: 16 മണിക്കൂർ ജോലി ഭാരം നിർബന്ധം
text_fieldsതിരുവനന്തപുരം: എയ്ഡഡ് കോളജുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് 16 മണി ക്കൂർ ജോലി ഭാരം നിർബന്ധമാക്കി സർക്കാർ ഉത്തരവ്. പി.ജി ക്ലാസുകളിലെ ഒരു മണിക്കൂർ അധ്യ ാപനം ഒന്നര മണിക്കൂർ ജോലിഭാരമായി പരിഗണിക്കുന്നതും (പി.ജി വെയ്റ്റേജ്) നിർത്തലാക് കി. 16 മണിക്കൂറിൽ താഴെ ജോലിഭാരമുള്ള ഏക അധ്യാപക വിഷയങ്ങൾക്കുേപാലും ഇനി ഗസ്റ്റ് അധ്യാപകരെ മാത്രമേ നിയമിക്കാവൂ. നിലവിൽ 16 മണിക്കൂറിൽ കുറവ് ജോലിഭാരത്തോടെ നിയമനാംഗീകാരം ലഭിച്ചവർക്ക് സർവിസിൽ തുടരാം. ഇവർ വിരമിക്കുകയോ രാജിവെക്കുകയോ വിടുതൽ നേടുകയോ ചെയ്യുന്നതോടെ തസ്തിക എടുത്തുകളയും.
16 മണിക്കൂറിൽ കുറഞ്ഞ ജോലിഭാരമുള്ള എല്ലാ തസ്തികയിലും ഭാവിയിൽ ഗസ്റ്റ് അധ്യാപകരെ മാത്രമേ നിയമിക്കാനാകൂ. 16 മണിക്കൂറിന് പുറമെ ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ ജോലിഭാരം ഉെണ്ടങ്കിൽ രണ്ടാമത്തെ അധ്യാപക തസ്തിക അനുവദിക്കാമെന്നായിരുന്നു 2018ലെ ഉത്തരവിലെ വ്യവസ്ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്ത് ഇത് സർക്കാറിന് വൻ ബാധ്യത വരുത്തിവെക്കുമെന്ന് കണ്ടാണ് ഭേദഗതി. ധനവകുപ്പിെൻറ കടുത്ത എതിർപ്പിനെ തുടർന്നാണിത്. ഉത്തരവിന് 2018 മേയ് ഒമ്പത് മുതൽ മുൻകാല പ്രാബല്യവും നൽകിയിട്ടുണ്ട്.
ഇതോടെ മുൻ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ജോലിഭാരം നിശ്ചയിച്ച് നടത്തിയ തസ്തിക നിർണയവും അവതാളത്തിലാകും. ഉത്തരവിനനുസൃതമായി സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് കോളജ് അധ്യാപകരുടെ പി.ജി അധ്യാപനത്തിലെ വെയ്റ്റേജ് എടുത്തുകളഞ്ഞതും സ്ഥിരം തസ്തികക്കുള്ള ജോലി ഭാരം 16 മണിക്കൂറാക്കി നിശ്ചയിച്ചതും. ഇതിനെതിരെ ഇടത് അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. സർക്കാർ മാറിയതിനെതുടർന്ന് 2018ൽ പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.